റോസൽപാർക്ക്, ന്യൂജേഴ്‌സി: ആത്മീയ വരപ്രസാദങ്ങൾ ചൊരിയുന്ന കെയ്‌റോസ് ധ്യാനം  11, 12, 13 തീയതികളിൽ റോസൽപാർക്കിലെ ക്രൈസ്റ്റ്‌ ദി കിങ് ക്‌നാനായ മിഷനിൽ നടത്തുന്നു.

ഫാ. കുര്യൻ കാരിക്കൽ, ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ എന്നിവരാണ് ധ്യാനം നയിക്കുന്നത്. വചനശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, പ്രത്യേക പ്രാർത്ഥന തുടങ്ങിയവയെല്ലാം സവിശേഷ ആത്മീയാനുഭവമായിരിക്കുമെന്ന് മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേൽ അറിയിച്ചു.

ഡിസംബർ 11ന് രാവിലെ 9 മുതൽ 5 വരെ, 12ന് 9 മുതൽ 4 വരെ, 13ന് ഉച്ചയ്ക്ക് ഒന്നര മുതൽ എട്ടുവരെ. വിവരങ്ങൾക്ക്: ഫാ. റെനി കട്ടേൽ (347 312 7555 FREE), സൈമൺ (908 956 4869 FREE).

ചർച്ച് ഓഫ് അസംപ്ഷൻ, 113 ചിയേഗോ പ്ലേസ്, റോസൽപാർക്ക്, ന്യൂജേഴ്‌സി 07204.