- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെയ്‌റോസ്' ധ്യാനം അമേരിക്കയിലെ നാല് ഇടവകകളിൽ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ
ന്യൂജേഴ്‌സി: ക്രിസ്തുവിനേയും ക്രിസ്തുവിന്റെ മൂല്യങ്ങളേയും ഉയർത്തിപ്പിടിക്കുന്ന 'കെയ്‌റോസ്' ധ്യാനം അമേരിക്കയിലെ നാല് ഇടവകകളിൽ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടത്തപ്പെടുന്നു. ഒക്‌ടോബർ 17, 18, 19 തീയതികളിൽ മിനിയാപ്പോളിസിലെ സീറോ മലബാർ ക്‌നാനായ മിഷനിലും, ഒക്‌ടോബർ 24,25,26 (വെള്ളി-ഞായർ 9-6) ന്യൂജേഴ്‌സിയിലുള്ള ക്ലിഫ്ടൺ ക്‌നാനായ പള്ളിയിലും, ഒക്‌ടോബർ 31, ന
ന്യൂജേഴ്‌സി: ക്രിസ്തുവിനേയും ക്രിസ്തുവിന്റെ മൂല്യങ്ങളേയും ഉയർത്തിപ്പിടിക്കുന്ന 'കെയ്‌റോസ്' ധ്യാനം അമേരിക്കയിലെ നാല് ഇടവകകളിൽ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടത്തപ്പെടുന്നു. ഒക്‌ടോബർ 17, 18, 19 തീയതികളിൽ മിനിയാപ്പോളിസിലെ സീറോ മലബാർ ക്‌നാനായ മിഷനിലും, ഒക്‌ടോബർ 24,25,26 (വെള്ളി-ഞായർ 9-6) ന്യൂജേഴ്‌സിയിലുള്ള ക്ലിഫ്ടൺ ക്‌നാനായ പള്ളിയിലും, ഒക്‌ടോബർ 31, നവംബർ 1,2 തീയതികളിൽ സീറോ മലബാർ ഡി.സി മിഷൻ മേരിലാന്റിലും, നവംബർ 7,8,9 തീയതികളിൽ ഡാളസ് ക്‌നാനായ യാക്കോബായ പള്ളിയിലും നടത്തപ്പെടും. കെയ്‌റോസ് എന്ന വാക്കിനർത്ഥം 'ദൈവം ഇടപെടുന്ന സമയം' എന്നതാണ്. 'ഇതാ ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ് ആപ്തവാക്യം.
ജീവിതത്തിലും വ്യക്തിജീവിതത്തിലും എങ്ങനെ ദൈവവുമായി ബന്ധം സ്ഥാപിക്കാം, ഒരു പ്രാർത്ഥനാനുഭവം എങ്ങനെ വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും കുട്ടികളിലും വളർത്തിയെടുക്കാം, ക്രിസ്തുവിന്റെ മൂല്യം എങ്ങനെ എന്റെ ദിനചര്യകളിൽ പ്രാവർത്തികമാക്കാം തുടങ്ങിയ വിഷയങ്ങളിലൂടെ 'വ്യക്തിജീവിതത്തിൽ വലിയ മാറ്റത്തിന്റെ' ദൈവം ഇടപെടുന്ന സമയം ഉയർത്തിപിടിക്കുകയാണ് 'കെയ്‌റോസ്' ധ്യാനം.
കെയ്‌റോസ് ധ്യാനത്തിനു നേതൃത്വം നൽകുന്നത് പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ് ഭവൻ ഡയറക്ടറുമായ ഫാ. കുര്യൻ കാരിക്കൽ എം.എസ്.എഫ്.എസ് ആണ്. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, നിരവധി വിദേശരാജ്യങ്ങളിലും നിരവധി ടിവി പരിപാടികളിലൂടെയും അദ്ദേഹം ക്രിസ്തുവിനെ പങ്കുവെയ്ക്കുന്നു. സീറോ മലബാർ സഭയിലെ ലോഗ് വില്ല, ജോർജിയ എന്നീ ഇടവകയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. ക്രിസ്തീയ ഗാനരചയിതാവും അനേകം പുസ്തകങ്ങളുടെ കർത്താവുമാണ് അദ്ദേഹം.
പ്രശസ്ത വചന പ്രഘോഷകനായ റെജി കൊട്ടാരമാണ് കെയ്‌റോസ് ധ്യാന ടീമിലെ മറ്റൊരു അംഗം. കെയ്‌റോസിന്റെ മറ്റൊരു നിറസാന്നിധ്യം പ്രശസ്ത ഗായകനും, സംഗീതജ്ഞനുമായ പീറ്റർ ചേരാനല്ലൂർ ആണ്. പരിശുദ്ധ സഭയിലെ സംഗീതത്തിന് വേറിട്ട മാനം നൽകിയ വ്യക്തിയാണ് പീറ്റർ ചേരനല്ലൂർ. കെയ്‌റോസിലെ മറ്റൊരു ശ്രദ്ധേയൻ ബ്രദർ വി.ഡി. രാജുവാണ്. ഗായകൻ, കീബോർഡ് പ്ലെയർ എന്നീ മേഖലകളിൽ കഴിഞ്ഞ 23 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയിലേക്ക് ഗാനശുശ്രൂഷയിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ബ്ര. വി.ഡി. രാജുവിന്റെ ഗാനശുശ്രൂഷ ദൈവാനുഭവത്തിലൂടെ കടന്നുവരുന്ന എല്ലാവരുടേയും ഹൃദയങ്ങളിൽ അനുഗ്രഹത്തിന്റെ അഭിഷേകം വർഷിക്കപ്പെടുന്നു.
കുടുംബങ്ങളുടെ അവിഭാജ്യഘടകമായ ദേവാലയത്തെ അടിസ്ഥാനപ്പെടുത്തിയ ഇടവക ധ്യാനം 'കെയ്‌റോസ് 2014' വെള്ളിയാഴ്ച (മുഴുവനായോ/ഉച്ചകഴിഞ്ഞോ), ശനി, ഞായർ ദിവസങ്ങളിൽ മുഴവനും നടത്തപ്പെടുന്നു. കെയ്‌റോസിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഫീൽഡ് ഇവാഞ്ചലൈസേഷൻ ആണ്. ധ്യനത്തിനു മുമ്പുള്ള ഇടദിവസങ്ങളിൽ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകൾ, വിവിധ ഫാമിലി കൂട്ടായ്മകൾ, യൂത്ത്- ടീനേജ് ഗ്രൂപ്പുകൾ, മറ്റ് സംഘടനാ കൂട്ടായ്മകൾ എന്നിവകളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഗ്രൗണ്ട് ലെവൽ, ഡോർ ടു. ഡോർ ഇവാഞ്ചലൈസേഷൻ. വചനം പങ്കുവച്ചും, സ്വന്തം ജീവിതാനുഭവങ്ങൾ സാക്ഷ്യങ്ങൾ പറഞ്ഞും ദൈവത്തിനു സ്തുതി ആരാധന അർപ്പിച്ചും അവനെ പാടിപുകഴ്‌ത്തിയും ആത്മനിവൃതി നേടുന്ന ശുശ്രൂഷകൾ, മനസ്സിനെ തൊട്ടുണർത്തുന്ന കൗൺസിങ്, വിടുതൽ - സൗഖ്യ പ്രാർത്ഥകൾ ഇതൊക്കെ കെയ്‌റോസിന്റെ മാത്രം പ്രത്യേകതകളാണ്.