- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തിറങ്ങുമ്പോൾ ഒക്കെ വിലയേറിയ ഫാഷൻ വസ്ത്രങ്ങൾ നിർബന്ധം; കെയ്റ്റിന്റെ വസ്ത്രഭ്രമം കാലിയാക്കുന്നത് ചാൾസ് രാജകുമാരന്റെ പോക്കറ്റ്
കെയ്റ്റ് രാജകുമാരിയാണ് ഈ അടുത്ത കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിൽ ഏറ്റവും തിളങ്ങുന്ന താരം. പലപ്പോഴും മിക്ക ചടങ്ങുകളിലും മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങളേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത് ഇവരാണ്. ജന്മനാ കിട്ടിയ സൗന്ദര്യം മാത്രം കൊണ്ടല്ല കെയ്റ്റ് ഈ വിധത്തിൽ താരമാകുന്നത്. മറിച്ച് ഓരോ സന്ദർഭത്തിലും അവർ ധരിക്കുന്ന തീർത്തും വ്യത്യസ്തമായ വസ്ത്രങ്ങൾ കൊണ്ട് കൂടിയാണ്. ഓരോ കാലത്തുമിറങ്ങുന്ന വിലയേറിയ ഫാഷൻ വസ്ത്രങ്ങൾ വാങ്ങി ധരിക്കുകയെന്നത് കെയ്റ്റ് ഇപ്പോൾ ഒരു ശീലമാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള കെയ്റ്റിന്റെ വസ്ത്രഭ്രമം കാലിയാക്കുന്നത് അവരുടെ അമ്മായി അപ്പനായ ചാൾസ് രാജകുമാരന്റെ പോക്കറ്റാണെന്ന് എത്ര പേർക്കറിയാം...?. വസ്ത്രങ്ങൾക്ക് വേണ്ടി രാജകുമാരി ചെലവാക്കുന്ന തുകയിൽ വർഷം തോറും 9.5 ശതമാനം വർധനവാണുണ്ടാകുന്നതെന്നാണ് റോയൽ അക്കൗണ്ട്സ് വെളിപ്പെടുത്തിയിരിക്കുന്നത്. ചാൾസ് രാജകുമാരന്റെ കണക്ക് പുസ്തകത്തിൽ അഥർ എക്സ്പൻഡിച്ചർ എന്ന കാറ്റഗറിയിലാണ് ഇതിനുള്ള ചെലവ് വകയിരുത്തിയിരിക്കുന്നത്. റോയൽ അക്കൗണ്ട്സ് കഴിഞ്ഞയാഴ്ച പ്രസി
കെയ്റ്റ് രാജകുമാരിയാണ് ഈ അടുത്ത കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിൽ ഏറ്റവും തിളങ്ങുന്ന താരം. പലപ്പോഴും മിക്ക ചടങ്ങുകളിലും മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങളേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത് ഇവരാണ്. ജന്മനാ കിട്ടിയ സൗന്ദര്യം മാത്രം കൊണ്ടല്ല കെയ്റ്റ് ഈ വിധത്തിൽ താരമാകുന്നത്. മറിച്ച് ഓരോ സന്ദർഭത്തിലും അവർ ധരിക്കുന്ന തീർത്തും വ്യത്യസ്തമായ വസ്ത്രങ്ങൾ കൊണ്ട് കൂടിയാണ്. ഓരോ കാലത്തുമിറങ്ങുന്ന വിലയേറിയ ഫാഷൻ വസ്ത്രങ്ങൾ വാങ്ങി ധരിക്കുകയെന്നത് കെയ്റ്റ് ഇപ്പോൾ ഒരു ശീലമാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള കെയ്റ്റിന്റെ വസ്ത്രഭ്രമം കാലിയാക്കുന്നത് അവരുടെ അമ്മായി അപ്പനായ ചാൾസ് രാജകുമാരന്റെ പോക്കറ്റാണെന്ന് എത്ര പേർക്കറിയാം...?.
വസ്ത്രങ്ങൾക്ക് വേണ്ടി രാജകുമാരി ചെലവാക്കുന്ന തുകയിൽ വർഷം തോറും 9.5 ശതമാനം വർധനവാണുണ്ടാകുന്നതെന്നാണ് റോയൽ അക്കൗണ്ട്സ് വെളിപ്പെടുത്തിയിരിക്കുന്നത്. ചാൾസ് രാജകുമാരന്റെ കണക്ക് പുസ്തകത്തിൽ അഥർ എക്സ്പൻഡിച്ചർ എന്ന കാറ്റഗറിയിലാണ് ഇതിനുള്ള ചെലവ് വകയിരുത്തിയിരിക്കുന്നത്. റോയൽ അക്കൗണ്ട്സ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കെയ്റ്റിന്റെ വസ്ത്രങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ ചെലവാക്കിയിരിക്കുന്നത് 3.2 മില്യൺ പൗണ്ടാണ്. ഇതിൽ വില്യമിനും ഹാരിക്കും വേണ്ടി അനുവദിച്ച പണവും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ ഭൂരിഭാഗവും കെയ്റ്റ് ആടയാഭരണങ്ങൾ വാങ്ങാൻ വേണ്ടി തന്നെയാണ് ചെലവഴിച്ചിരിക്കുന്നത്.
വില്യം രാജകുമാരനുമായുള്ള തന്റെ വിവാഹത്തിന് ശേഷം കെയ്റ്റ് ആദ്യ നാളുകളിൽ 50 പൗണ്ട് വിലയുള്ള സാറ ഡ്രസ് പോലുള്ള ഐറ്റങ്ങളായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ഇന്നവർ കൂടുതലായും തെരഞ്ഞെടുക്കുന്നത് വിലയേറിയ ഹൈ എൻഡ് ഗൗണുകൾ, കോട്ടുകൾ, ഷൂസുകൾ തുടങ്ങിയവയാണ്. 34 വയസുകാരിയായ ഈ സുന്ദരിഇന്ന് വിലയേറിയ വസ്ത്രങ്ങൾ ധരിക്കാനാണ് കൂടുതലായും താൽപര്യപ്പെടുന്നത്. ചാൾസ് രാജകുമാരന്റെ ഫണ്ടിൽ നിന്നാണ് കെയ്റ്റിന് പുറമെ വില്യമിനും ഹാരിക്കും വേണ്ടിയുള്ള ചെലവുകൾക്കായി പണം നൽകുന്നത്. എന്നാൽ ഇതിൽ നിന്നു കെയ്റ്റിന്റെ വസ്ത്രങ്ങൾക്കായി കൃത്യമായി എത്ര പണമാണ് ചെലവായിരിക്കുന്നതെന്ന് കൊട്ടാരം വൃത്തങ്ങൾ തയ്യാറായിട്ടില്ല.
രാജ്ഞിയുടെ 90ാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് രാജകുമാരി ധരിച്ച വസ്ത്രങ്ങൾ അവരുടെ ആഡംബര ഭ്രമത്തിന് ഏറ്റവും പുതിയ ഉദാഹരണമായി എടുത്ത് കാട്ടാം. അതോടനുബന്ധിച്ച് നടന്ന വിവിധ ചടങ്ങുകളിൽ അവർ ഡയാന രാജകുമായിരുടെ പ്രിയപ്പെട്ട ഡിസൈനറായ കാതറീൻ വാക്കർ ഡിസൈൻ ചെയ്ത കോട്ടുകളും വിലയേറിയ അപ്സ്‌കെയിൽ ഫ്രോക്കുകളും ധരിച്ചാണ് തിളങ്ങിയിരുന്നത്. കെയ്റ്റിന്റെ വസ്ത്രങ്ങൾ കാലാകാലങ്ങളിൽ സജ്ജമാക്കുന്നതിനായി അവർക്ക് കൊട്ടാരത്തിൽ തന്നെ ഇൻഹൗസ് ടൈലറും പഴ്സണൽ ഡ്രസറുമായ 29കാരിയ നതാഷ ആർച്ചെറുടെ സേവനം ലഭിക്കുന്നുണ്ട്. ഈ വർഷം കെയ്റ്റ് ധരിച്ച ഏറ്റവും വിലയേറിയ വസ്ത്രം 7000 പൗണ്ട് വിലയുള്ള ബ്ലൂ കാതറീൻ വാക്കർ കോട്ട് ഡ്രസായിരുന്നു. കഴിഞ്ഞ മാസം സെന്റ് പോൾസ് കത്തീഡ്രലിൽ വച്ച് നടന്ന താങ്ക്സ്ഗിവിങ് സർവീസിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇവർ ഇതിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നത്.ഇത്തരത്തിൽ ഓരോ സന്ദർഭത്തിലും അതിന് യോജിച്ച് വിലയേറിയതും പ്രൗഢമായതുമായ വസ്ത്രങ്ങളാണ് കെയ്റ്റ് ധരിച്ച് കൊണ്ടേയിരിക്കുന്നത്. അതിനനുസരിച്ച് ചാൾസിന്റെ പോക്കറ്റ് കാലിയായിക്കൊണ്ടേയുമിരിക്കുന്നു...