മുംബൈ: ക്വീൻ എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ കാജൽ അഗർവാൾ നായികയാവും. ഈ ചിത്രത്തിൽ നിന്ന് തമന്നയും അനുഷ്‌ക ഷെട്ടിയും പിന്മാറിയിരുന്നു.

കങ്കണ റണാവത്തിന് ദേശീയ അവാർഡ് നേടി കൊടുത്ത ക്വീൻ ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച തരംഗം വലുതായിരുന്നു. ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യാനാണ് ആദ്യം തമന്നയെ സമീപിച്ചത്. ആദ്യം സഹകരിക്കാമെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് തമന്ന പിന്മാറുകയായിരുന്നു. ഇതോടെ ചർച്ച അനുഷ്‌കയിലെത്തി. എന്നാൽ കങ്കണ അനശ്വരമാക്കിയ കഥാപാത്രവുമായി താരതമ്യം ചെയ്യപ്പെടാൻ കഴിയാത്തതിനാൽ അനുഷ്‌കയും വിസമ്മതെ അറിയിച്ചു. ഈ വെല്ലുവിളിയാണ് ഇപ്പോൾ കാജൽ അഗർവാൾ ഏറ്റെടുത്തിരിക്കുന്നത്.

ബാഹുബലിക്കു ശേഷം തമിഴിലും തെലുങ്കിലും തിരക്കിലാണ് തമന്നയും അനുഷ്‌കയും. ഈ ഉത്തരവാദിത്തങ്ങളും സിനിമയിൽ നിന്ന് പിന്മാറാൻ കാരണമായെന്നാണ് സൂചന.