- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലാമർ താരത്തെ അടുത്തു കണ്ടതോടെ ആരാധകർക്ക് നിയന്ത്രണം തെറ്റി; പൊട്ടിത്തെറിച്ച് കാജൽ അഗർവാൾ
പൊതുവേ താരങ്ങളെ അടുത്തുകണ്ടാൽ ആരാധകർ വളയുക സ്വാഭാവികം. എന്നാൽ അതു ഗ്ലാമർ താരം കൂടിയായലോ...പറയുകയും വേണ്ട...സ്‌ക്രീനിൽ ഏറെ മേനിയഴക് കാട്ടിയിട്ടുള്ള കാജൽ അഗർവാളിന് നിയന്ത്രണം തെറ്റിയ ആരാധകരുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ അവസാനം പൊട്ടിത്തെറിക്കേണ്ടി വന്നു. വിശാൽ നായകനാകുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ വന്ന കാജലിന് ആര
പൊതുവേ താരങ്ങളെ അടുത്തുകണ്ടാൽ ആരാധകർ വളയുക സ്വാഭാവികം. എന്നാൽ അതു ഗ്ലാമർ താരം കൂടിയായലോ...പറയുകയും വേണ്ട...സ്‌ക്രീനിൽ ഏറെ മേനിയഴക് കാട്ടിയിട്ടുള്ള കാജൽ അഗർവാളിന് നിയന്ത്രണം തെറ്റിയ ആരാധകരുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ അവസാനം പൊട്ടിത്തെറിക്കേണ്ടി വന്നു.
വിശാൽ നായകനാകുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ വന്ന കാജലിന് ആരാധകരുടെ തൊടലും തലോടലും അസഹ്യമാകുകയായിരുന്നു. ചെന്നൈയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം വേദിയിൽ നിന്നിറങ്ങിയ കാജലിനെ കാത്ത് വൻ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. ഇതിനിടയിൽ കൂടി നടി ഇറങ്ങിവരുമ്പോൾ ആരാധകവൃന്ദം അക്രമാസക്തമാകുകയായിരുന്നു. പ്രിയനായികയെ അടുത്തുകണ്ടതോടെ ആരാധകരുടെ നിയന്ത്രണം തെറ്റുകയായിരുന്നു.
ആവേശം മൂത്ത ആരാധകരിൽ ചിലർ കാജലിനെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. സഹികെട്ട നടി അവസാനം പൊട്ടിത്തെറിക്കുകയായിരുന്നു. വഴിയിൽ നിന്നു മാറിനിൽക്കാൻ ദേഷ്യത്തോടെ ആവശ്യപ്പെട്ട കാജലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പാണ്ഡ്യനാട് എന്ന ചിത്രത്തിന് ശേഷം സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പായും പുലി. വിശാലും,കാജൽ അഗർവാളുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.