- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത്തിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങിനായി സ്ലോവേനിയയിൽ എത്തിയ നടി കാജൽ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിൽ; അച്ഛനും അമ്മയും സഹോദരിയുമൊക്കെയായി എത്തിയ നടി മൂലം പണി കിട്ടിയത് നിർമ്മാതാവിന്
അജിത്തിന്റെ അമ്പത്തി ഏഴാമത്തെ ചിത്രത്തിലെ നായികയായി കാജൽ അഗർവാൾ എത്തിയത് ഒരുപാട് നടിമാരെ പിന്തള്ളിയാണ്. വിക്രമിനൊപ്പം ഗരുഡ എന്ന ചിത്രത്തിൽ അഭിനയിക്കാനിരുന്ന നടി ഷൂട്ടിങ് വൈകുന്നത് മൂലം ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും തുടർന്നാണ് അജിത്തിന്റെ 57ാം ചിത്രത്തിൽ അഭിനയിക്കുന്നതെന്നും വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ കാജൽ മൂലം അജിത്ത് ചിത്രത്തിന്റെ നിർമ്മാതാവ് വെട്ടിലായെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഷൂട്ടിങിന് എത്തിയ നടി ഷൂട്ടിങ് സ്ഥലം ഒരു ഫാമിലി ടൂറായി മാറ്റി ആഘോഷിക്കുക യാണത്രെ. അജിത്തിന്റെ 57 ആമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടക്കുന്നത് സ്ലോവേനിയയിലാണ്. ഷൂട്ടിങിന് പോകുമ്പോൾ സഹായത്തിന് അമ്മയെ കൂടെ കൂട്ടണമെന്ന് കാജൽ പറഞ്ഞു. അങ്ങനെ അമ്മയെയും കൂട്ടിയാണ് നടി എത്തിയത്. എന്നാൽ പിന്നീട് ഷൂട്ടിങ് സംഘത്തിനൊപ്പം കാജലിന്റെ അച്ഛനും വന്നു. പിന്നാലെ സഹോദരി നിഷ അഗർവാളും എത്തി. പിന്നെ കുടുംബത്തോടെയുള്ള ഒരു ടൂർ ആഘോഷം പോലെയാണ് കാജലിന് സെറ്റെന്നാണ് വാർത്ത. ഇതോടെ നടിയെയും നടിയുടെ സഹായികളെന്ന് പറഞ്ഞ് എത്തി
അജിത്തിന്റെ അമ്പത്തി ഏഴാമത്തെ ചിത്രത്തിലെ നായികയായി കാജൽ അഗർവാൾ എത്തിയത് ഒരുപാട് നടിമാരെ പിന്തള്ളിയാണ്. വിക്രമിനൊപ്പം ഗരുഡ എന്ന ചിത്രത്തിൽ അഭിനയിക്കാനിരുന്ന നടി ഷൂട്ടിങ് വൈകുന്നത് മൂലം ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും തുടർന്നാണ് അജിത്തിന്റെ 57ാം ചിത്രത്തിൽ അഭിനയിക്കുന്നതെന്നും വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ കാജൽ മൂലം അജിത്ത് ചിത്രത്തിന്റെ നിർമ്മാതാവ് വെട്ടിലായെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഷൂട്ടിങിന് എത്തിയ നടി ഷൂട്ടിങ് സ്ഥലം ഒരു ഫാമിലി ടൂറായി മാറ്റി ആഘോഷിക്കുക യാണത്രെ. അജിത്തിന്റെ 57 ആമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടക്കുന്നത് സ്ലോവേനിയയിലാണ്. ഷൂട്ടിങിന് പോകുമ്പോൾ സഹായത്തിന് അമ്മയെ കൂടെ കൂട്ടണമെന്ന് കാജൽ പറഞ്ഞു. അങ്ങനെ അമ്മയെയും കൂട്ടിയാണ് നടി എത്തിയത്.
എന്നാൽ പിന്നീട് ഷൂട്ടിങ് സംഘത്തിനൊപ്പം കാജലിന്റെ അച്ഛനും വന്നു. പിന്നാലെ സഹോദരി നിഷ അഗർവാളും എത്തി. പിന്നെ കുടുംബത്തോടെയുള്ള ഒരു ടൂർ ആഘോഷം പോലെയാണ് കാജലിന് സെറ്റെന്നാണ് വാർത്ത.
ഇതോടെ നടിയെയും നടിയുടെ സഹായികളെന്ന് പറഞ്ഞ് എത്തിയ അമ്മയുടെയും അച്ഛനെയും അനിയത്തിയുടെയും ചെലവ് നോക്കേണ്ട ബാധ്യതയും നിർമ്മാതാവിനായി. മാത്രമല്ല ഷൂട്ടിങും നേരാം വണ്ണം നടക്കുന്നില്ലെന്നാണ് വാർത്ത.