- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുത്തറ്റ അമ്മയായി കജോൾ വീണ്ടും ബോളിവുഡിലേക്ക്; അമ്മയും മകനും തമ്മിലുള്ള ശക്തമായ ഹൃദയബന്ധം പറയുന്ന ചിത്രത്തിൽ റിദ്ധി സെൻ കജോളിന്റെ അരുമ മകനായി എത്തും
ചെറിയൊരു ഇടവേളയ്ക്കുശേഷം ബോളിവുഡ് ആരാധകരുടെ പ്രിയതാരം കജോൾവീണ്ടും വരുന്നു. കരുത്തുറ്റ അമ്മയായാണ് കജോളിന്റെ ഇത്തവണത്തെ വരവ്. മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയ ബംഗാളി യുവനടൻ റിദ്ധി സെൻ കജോളിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ള ബോളിവുഡ് രചനകളിലൂടെ ശ്രദ്ധിക്കപ്പെട്ട പരസ്യ സംവിധായകൻ പ്രദീപ് സർക്കാരാണ് സംവിധായകൻ. ഏല എന്നാണ് ചിത്രത്തിന്റെ പേര്. നേഹ ധൂപിയയും പ്രധാന കഥാപാത്രമായി എത്തും. സെപ്റ്റംബർ 14ന് സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യും. ആനന്ദ് ഗാന്ധിയുടെ ബേട്ടാ കാഗ്‌ദോ എന്ന ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് സിനിമ. അമ്മയും മകനും തമ്മിലുള്ള ശക്തമായ ഹൃദയബന്ധമാണ് സംവിധായകൻ ആവിഷ്‌കരിക്കുന്നത്. വിദ്യാബാലൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച പർണീത (2005), റാണി മുഖർജിയുടെ മർദാനി (2014) എന്നിവ ഒരുക്കിയത് പ്രദീപ് സർക്കാർ ആണ്. കജോളിന്റെ ഭർത്താവും ബോളിവുഡ് സൂപ്പർതാരവുമായ അജയ് ദേവഗണാണ് സിനിമ നിർമ്മിക്കുന്നത്. കജോൾ, ദേവഗൺ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പതിനഞ്ചുകാരി നൈസ
ചെറിയൊരു ഇടവേളയ്ക്കുശേഷം ബോളിവുഡ് ആരാധകരുടെ പ്രിയതാരം കജോൾവീണ്ടും വരുന്നു. കരുത്തുറ്റ അമ്മയായാണ് കജോളിന്റെ ഇത്തവണത്തെ വരവ്. മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയ ബംഗാളി യുവനടൻ റിദ്ധി സെൻ കജോളിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സാമൂഹ്യപ്രസക്തിയുള്ള ബോളിവുഡ് രചനകളിലൂടെ ശ്രദ്ധിക്കപ്പെട്ട പരസ്യ സംവിധായകൻ പ്രദീപ് സർക്കാരാണ് സംവിധായകൻ. ഏല എന്നാണ് ചിത്രത്തിന്റെ പേര്. നേഹ ധൂപിയയും പ്രധാന കഥാപാത്രമായി എത്തും. സെപ്റ്റംബർ 14ന് സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യും.
ആനന്ദ് ഗാന്ധിയുടെ ബേട്ടാ കാഗ്‌ദോ എന്ന ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് സിനിമ. അമ്മയും മകനും തമ്മിലുള്ള ശക്തമായ ഹൃദയബന്ധമാണ് സംവിധായകൻ ആവിഷ്‌കരിക്കുന്നത്. വിദ്യാബാലൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച പർണീത (2005), റാണി മുഖർജിയുടെ മർദാനി (2014) എന്നിവ ഒരുക്കിയത് പ്രദീപ് സർക്കാർ ആണ്. കജോളിന്റെ ഭർത്താവും ബോളിവുഡ് സൂപ്പർതാരവുമായ അജയ് ദേവഗണാണ് സിനിമ നിർമ്മിക്കുന്നത്. കജോൾ, ദേവഗൺ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പതിനഞ്ചുകാരി നൈസയും ഏഴുവയസ്സുകാരൻ യുഗും.
മക്കളെ വളർത്താനായി സിനിമയിൽ ഇടവേളയെടുത്ത കജോൾ മികച്ച കഥാപാത്രങ്ങൾ തേടിയെത്തുമ്പോൾമാത്രമേ മടക്കമുള്ളൂ എന്ന് പ്രഖ്യാപിച്ചിരുന്നു. ധനുഷിന്റെ തമിഴ് ചിത്രം വിഐപി 2 ആണ് അവസാനം ഇറങ്ങിയ കജോൾ ചിത്രം.