- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കലയുടെ പ്രവർത്തനോദ്ഘാടനവും സീതാലക്ഷ്മി നയിക്കുന്ന സംഗീത നിശയും ശനിയാഴ്ച
ഫിലാഡൽഫിയ: കല മലയാളി അസോസിയേഷൻ ഓഫ് ഡലവേർ വാലിയുടെ ഈ വർഷത്തെ കർമ്മപരിപാടികൾ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ ഡവലപ്മെന്റ് കോർപ്പറേഷൻ എം.ഡി. എം.ജി. രാജമാണിക്യം ഐഎ.എസ്. ഉദ്ഘാടനം ചെയ്യും. മാർച്ച് 27 ശനിയാഴ്ച ന്യൂയോർക്ക് സമയം വൈകീട്ട് 8 മണിക്ക് സൂം വഴി ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ടെക്സാസിലെ ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യൂ മുഖ്യപ്രഭാഷണം നടത്തും. കലയുടെ ചരിത്രത്തെക്കുറിച്ച് പെൻസിൽവാനിയ യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം അദ്ധ്യാപകൻ ഡോ.ജയിംസ് കുറിച്ചി സംസാരിക്കും.
'സമൂഹനിർമ്മിതിയിൽ സംഘടനകളുടെ പങ്ക് ' എന്ന വിഷയത്തെ അധികരിച്ച് ഫിലഡൽഫിയ സിറ്റി ടാക്സ് റിവ്യൂ ബോർഡ് മെമ്പർ ജോർജ് മാത്യൂ സിപിഎ.(മുൻ ഫോമാ പ്രസിഡന്റ്) പ്രസംഗിക്കുന്നതാണ്. കലയുടെ ഈ വർഷത്തെ കർമ്മപരിപാടികൾ ജനറൽ സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ അവതരിപ്പിക്കും. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ അഡൈ്വസറി കൗൺസിൽ ചെയർ ജോൺ വർഗീസ്, ഫോമാ മിഡ് അറ്റ്ലാന്റിക് റീജണൽ വൈസ് പ്രസിഡന്റ് ബൈജു വർഗീസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ഒൻപതു മണിയോടെ ഫൽവഴ്സ് ടി.വി. ടോപ്സിംഗർ വിജയി സീതാലക്ഷ്മി നയിക്കുന്ന സംഗീതനിശയിൽ അമേരിക്കയിലെ അനുഗ്രഹീത കലാകാരന്മാരും അണിചേരുന്നതാണ്.
Zoommeeting ID: 821 198 4699. Pass Code: 225664.
ഉദ്ഘാടനപരിപാടികൾ കലയുടെ ഫേസ്‌ബുക്ക് പേജിലൂടെയും യൂട്യൂബ് പേജിലൂടെയും തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്.




