- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല കുവൈറ്റ് അബ്ബാസിയ മേഖലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: 'പ്രവാസി സുരക്ഷ' എന്ന ലക്ഷ്യത്തോട് കൂടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അബ്ബാസിയ മേഖല കമ്മിറ്റി കല സെന്ററിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി സികെ നൗഷാദ് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മേഖല പ്രസിഡണ്ട് കൃഷ്ണകുമാർ അധ്യക്ഷനായ ചടങ്ങിൽ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ സ്വാഗതവും സണ്ണി ഷൈജേഷ് നന്ദിയും പറഞ്ഞു. ബ്ലഡ് പ്രഷർ, ഷുഗർ, ഇ.സി.ജി തുടങ്ങിയ സൗകര്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ് അബ്ബാസ്സിയായിലും പരിസര പ്രദേശത്തുമുള്ള നൂറുകണക്കിനാളുകൾക്ക് പ്രയോജനപ്രദമായി. ക്യാമ്പിനു ഡോ: രാജേഷ്, ഡോ: അനില ആൽബർട്ട്, ഡോ: പ്രവീഷ് എന്നിവരും, പാരമെഡിക്കൽ വിഭാഗത്തിന് മനോജ് കുമാർ പരിയാനി, പ്രവീൺ, ആന്റോ, അനീഷ് പൗലോസ്, ലുസി തോമസ് മാത്യു, സൗമ്യ അനിൽ കുമാർ, ജാൻസി, ലിജി, സജിത സ്‌കറിയ, പ്രസന്ന രാമഭദ്രൻ, ടോളി പ്രകാശ് എന്നിവരും നേതൃത്വം നൽകി. അബ്ബാസിയ മേഖലയിലെ കലയുടെ പ്രധാന പ്രവർത്തകർ ക്യാമ
കുവൈറ്റ് സിറ്റി: 'പ്രവാസി സുരക്ഷ' എന്ന ലക്ഷ്യത്തോട് കൂടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അബ്ബാസിയ മേഖല കമ്മിറ്റി കല സെന്ററിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി സികെ നൗഷാദ് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മേഖല പ്രസിഡണ്ട് കൃഷ്ണകുമാർ അധ്യക്ഷനായ ചടങ്ങിൽ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ സ്വാഗതവും സണ്ണി ഷൈജേഷ് നന്ദിയും പറഞ്ഞു. ബ്ലഡ് പ്രഷർ, ഷുഗർ, ഇ.സി.ജി തുടങ്ങിയ സൗകര്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ് അബ്ബാസ്സിയായിലും പരിസര പ്രദേശത്തുമുള്ള നൂറുകണക്കിനാളുകൾക്ക് പ്രയോജനപ്രദമായി.
ക്യാമ്പിനു ഡോ: രാജേഷ്, ഡോ: അനില ആൽബർട്ട്, ഡോ: പ്രവീഷ് എന്നിവരും, പാരമെഡിക്കൽ വിഭാഗത്തിന് മനോജ് കുമാർ പരിയാനി, പ്രവീൺ, ആന്റോ, അനീഷ് പൗലോസ്, ലുസി തോമസ് മാത്യു, സൗമ്യ അനിൽ കുമാർ, ജാൻസി, ലിജി, സജിത സ്‌കറിയ, പ്രസന്ന രാമഭദ്രൻ, ടോളി പ്രകാശ് എന്നിവരും നേതൃത്വം നൽകി. അബ്ബാസിയ മേഖലയിലെ കലയുടെ പ്രധാന പ്രവർത്തകർ ക്യാമ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകി.