കുവൈറ്റ് സിറ്റി: പക്ഷാഘാതം സംഭവിച്ച് വലതുഭാഗം തളർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം സ്വദേശി ഫോർട്ട് കൊച്ചി സ്വദേശി ജോൺസൺ ജോസഫ് ചികിത്സാ സഹായം തേടുന്നു. ജോൺസന്റെ തുടർ ചികിത്സയും മറ്റ് അത്യാവശ്യ കാര്യങ്ങളും കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ആണ് ഇ്‌പ്പോൾ ഏറ്റെടുത്ത് നടത്തി വരുന്നത്.

ആശുപത്രി ജീവനക്കാരുടേയും സുഹൃത്തുക്കളുടേയും പരിചരണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. നാട്ടിൽ രോഗാതുരയായ അമ്മയും, വിദ്യാർത്ഥികളായ രണ്ട് മക്കളും, ഭാര്യയും അടങ്ങുന്ന കുടുംബം കുവൈറ്റിൽ ചെറിയ ജോലികൾ ചെയ്തു വന്ന ജോൺസന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്.

ജോൺസനെ നാട്ടിലയക്കുന്നതിനും തുടർ ചികിത്സക്കുമായും സുമനസ്സുകളുടെ സഹായം തേടുന്നു. അദ്ദേഹത്തെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് കല കുവൈറ്റ് പ്രവർത്തകരെ 60383336, 97264683, 66646578, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്