കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് വർഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേളയുടെ ഈ വർഷത്തെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ബാലകലമേള-2016 ന്റെ നടത്തിപ്പിനായി ജനറൽ കൺവീനർ രഹിൽ കെ മോഹൻദാസിന്റെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഏപ്രിൽ 29 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന ബാലകലാമേള-2016 ലെ മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന് www.kalakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
97262978, 55926096, 96639664, 50292779, 24317875, 23711426