കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കലാ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്ന മധു ഇളമാടിന്റെ കുടുംബത്തിന് കലയുടെ ക്ഷേമനിധിയിൽ നിന്നുമുള്ള തുക മധുവിന്റെ വസതിയിൽ വച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റംഗം സ: പി.ആർ വസന്തൻ കൈമാറി. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സ: ആർ.എസ്. പിള്ള, ജില്ലാ സെക്രട്ടറി സ: കെ.എ. നിയാസ്, ജില്ലാ പ്രസിഡന്റ് നിസാർ അമ്പലംകുന്ന്, ജില്ലാ പഞ്ചായത്തംഗം ടി. ഗിരിജാകുമാരി, ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര, സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം സ: ബാലചന്ദ്രൻ, സിപിഐഎം ഇളമാട് ബ്രാഞ്ച് സെക്രട്ടറി സ: മോഹനൻ പിള്ള, സ: വിനോദ് കുമാർ കലയുടെ പ്രവർത്തകരായ ചന്ദ്രമോഹനൻ പനങ്ങാട്, വി.ബി. ജമാൽ, ദിവാകരൻ വാര്യർ, അരുൺ പൂയപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.