- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല കുവൈറ്റിന്റെ ഇ.എം.എസ്,എ.കെ.ജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് അനുസ്മരണം ഇന്ന്; എം.ബി. രാജേഷ് എംപിമുഖ്യാതിഥി
കല കുവൈറ്റിന്റെ ഈ വർഷത്തെ ഇ.എം.എസ്,എ.കെ.ജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് അനുസ്മരണം ഇന്ന് വൈകിട്ട് 5:30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ എം.ബി. രാജേഷ് എംപിക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കല കുവൈറ്റ് പ്രവർത്തകർ സ്വീകരണം നൽകി. അനുസ്മരണ സമ്മേളനത്തിനോടനുബന്ധിച്ച് 'തിരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. െൈവകിട്ട് 5 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 97817100, 94013575, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കല കുവൈറ്റിന്റെ ഈ വർഷത്തെ ഇ.എം.എസ്,എ.കെ.ജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് അനുസ്മരണം ഇന്ന് വൈകിട്ട് 5:30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ എം.ബി. രാജേഷ് എംപിക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കല കുവൈറ്റ് പ്രവർത്തകർ സ്വീകരണം നൽകി.
അനുസ്മരണ സമ്മേളനത്തിനോടനുബന്ധിച്ച് 'തിരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. െൈവകിട്ട് 5 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 97817100, 94013575, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story