- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പാർപ്പിട പദ്ധതി: കല കുവൈറ്റ് നിർമ്മിച്ച വീട് കൈമാറി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ സഹായത്തോടെ കല കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു. സിപിഐ.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് സിപിഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ താക്കോൽ കൈമാറി. എംഎൽഎ ആയിഷാ പോറ്റി, സിപിഐ.എം സംസ്ഥാന കമ്മിറ്റിയംഗം ബി.രാഘവൻ, കൊല്ലം ജില്ല കമ്മിറ്റിയംഗം പി.എ.എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ള, എഴുകോൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഗോപുകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്ലോബൽ ഇന്റർ നാഷണൽ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചാണു പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ 5 ലക്ഷം രൂപ കമ്പനി നൽകുന്നത്. കൊല്ലം അമ്പലത്തുംകാല ചിറക്കോണത്ത് മേലതിൽ രാജമ്മയ്ക്കാണ് കല കുവൈറ്റിന്റെ വീട് ലഭിച്ചത്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ സഹായത്തോടെ കല കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു. സിപിഐ.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് സിപിഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ താക്കോൽ കൈമാറി.
എംഎൽഎ ആയിഷാ പോറ്റി, സിപിഐ.എം സംസ്ഥാന കമ്മിറ്റിയംഗം ബി.രാഘവൻ, കൊല്ലം ജില്ല കമ്മിറ്റിയംഗം പി.എ.എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ള, എഴുകോൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഗോപുകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഗ്ലോബൽ ഇന്റർ നാഷണൽ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചാണു പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ 5 ലക്ഷം രൂപ കമ്പനി നൽകുന്നത്. കൊല്ലം അമ്പലത്തുംകാല ചിറക്കോണത്ത് മേലതിൽ രാജമ്മയ്ക്കാണ് കല കുവൈറ്റിന്റെ വീട് ലഭിച്ചത്.
Next Story