- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല മലയാളി അസോസിയേഷൻ വനിതാ സമ്മേളനം ശ്രദ്ധേയമായി
ഫിലാഡൽഫിയ: കല മലയാളി അസോസിയേഷൻ ഓഫ് ഡെലവേർവാലിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാദിനമായ മാർച്ച് എട്ടിന് നടത്തപ്പെട്ട വനിതാ സമ്മേളനം ശ്രദ്ധേയമായി. കലാ വിമൻസ് ഫോറം ചെയർ പേഴ്‌സൺ സ്ഥാനത്തേയ്ക്ക് ആഷാ ഫിലിപ്പ് , കോ ചെയർ ആയി പ്രഭാ തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വനിതാ മുന്നേറ്റങ്ങൾ
ഫിലാഡൽഫിയ: കല മലയാളി അസോസിയേഷൻ ഓഫ് ഡെലവേർവാലിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാദിനമായ മാർച്ച് എട്ടിന് നടത്തപ്പെട്ട വനിതാ സമ്മേളനം ശ്രദ്ധേയമായി. കലാ വിമൻസ് ഫോറം ചെയർ പേഴ്‌സൺ സ്ഥാനത്തേയ്ക്ക് ആഷാ ഫിലിപ്പ് , കോ ചെയർ ആയി പ്രഭാ തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വനിതാ മുന്നേറ്റങ്ങൾ കൊണ്ടു മാത്രമേ സ്ത്രീ ശാക്തീകരണം സഫലമാകൂ എന്ന് ചെയർപേഴ്‌സൺ അഭിപ്രായപ്പെട്ടു.
മെയ് 16 ശനിയാഴ്ച ഫിലാഡൽഫിയയിൽ വച്ചു നടത്തപ്പെടുന്ന വസന്തോത്സവം യൂത്ത് ഫെസ്റ്റിവലിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് ത്രേസ്സ്യാമ്മ മാത്യൂസ് , സാലി എബ്രഹാം , വൽസ അലക്‌സ് , അജി പണിക്കർ ,സൂസൻ മാത്യൂസ് , ദിവ്യാ വർഗീസ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് പ്രസിഡന്റ് തോമസ് എബ്രഹാം, ജനറൽ സെക്രടറി രേഖ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.