- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനി ആരാധകർക്ക് ആവേശമായി കാലായുടെ റീലിസിങ് തീയതി പ്രഖ്യാപിച്ചു; തമിഴ് ഇൻഡസ്ട്രിയിലെ സമരം മൂലം റീലിസ് മാറ്റിയ ചിത്രം ജൂൺ 7 ന് തിയേറ്ററിൽ
തമിഴകം കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ ചിത്രം കാലാ ജൂൺ 7ന് തീയറ്ററുകളെത്തും. ഏപ്രിൽ 27ന് റീലിസിനൊരുങ്ങിയ ചിത്രം തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ സമരം മൂലം മാർച്ച് ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാൽ സിനിമാ മേഖലയിലെ പ്രശ്നം തീർപ്പാകാതെ വന്നതോടെയാണ് കാലായുടെ പ്രദർശനം ജൂൺ ഏഴിലേക്ക് മാറ്റിയത്. നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. 'സൂപ്പർ സ്റ്റാറിന്റെ കാല ജൂൺ 7ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യപ്പെടുന്നു.' എന്നാണ് ധനുഷ് കുറിച്ചത്. 'തലൈവർ', 'രാജാവിന് വഴിയൊരുക്കൂ' എന്നീ ഹാഷ്ടാഗ് ഉൾപ്പടെയാണ് ധനുഷിന്റെ ട്വീറ്റ്. 2016ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ ആക്ഷൻചിത്രം കബാലി മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ധനുഷ് പ്രോഡക്ഷന്റെ ബാനറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ രഞ്ജിത്താണ്. നാനാപട്ടേക്കർ, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. തിരുനൽവേലിയിൽ നിന്ന് മുംബൈയിലെത്തി അധോലോകനായകനാവുന്ന കഥാപാത്രത്തെയാണ് ചിത്രത
തമിഴകം കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ ചിത്രം കാലാ ജൂൺ 7ന് തീയറ്ററുകളെത്തും. ഏപ്രിൽ 27ന് റീലിസിനൊരുങ്ങിയ ചിത്രം തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ സമരം മൂലം മാർച്ച് ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാൽ സിനിമാ മേഖലയിലെ പ്രശ്നം തീർപ്പാകാതെ വന്നതോടെയാണ് കാലായുടെ പ്രദർശനം ജൂൺ ഏഴിലേക്ക് മാറ്റിയത്.
നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. 'സൂപ്പർ സ്റ്റാറിന്റെ കാല ജൂൺ 7ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യപ്പെടുന്നു.' എന്നാണ് ധനുഷ് കുറിച്ചത്. 'തലൈവർ', 'രാജാവിന് വഴിയൊരുക്കൂ' എന്നീ ഹാഷ്ടാഗ് ഉൾപ്പടെയാണ് ധനുഷിന്റെ ട്വീറ്റ്.
2016ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ ആക്ഷൻചിത്രം കബാലി മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ധനുഷ് പ്രോഡക്ഷന്റെ ബാനറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ രഞ്ജിത്താണ്. നാനാപട്ടേക്കർ, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
തിരുനൽവേലിയിൽ നിന്ന് മുംബൈയിലെത്തി അധോലോകനായകനാവുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്. അധോലോക നേതാവ് ഹാജിമസ്താന്റെ കഥയാണെന്ന് ആരോപണമുയർന്നിരുന്നെങ്കിലും അണിയറപ്രവർത്തകർ നിഷേധിച്ചു. മൂംബൈ തെരുവിലെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബാലിക്കു ശേഷം രഞ്ജിത്ത്-രജനികാന്ത് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് കാലാ.