- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഒരു പെൺകുട്ടി നിക്കർ ഇട്ട് ഫോട്ടോ ഇട്ടാൽ, അവളുടെ കാലൊന്നു കണ്ടാൽ, അതിനു കീഴെ, ആഹ്, കളിക്കാൻ പാകമായി എന്ന കമന്റ് ഒരു പുരുഷന് ചേർന്നതല്ല; സ്ത്രീയെന്നാൽ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാൻ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളു: കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു
നിക്കർ challange fb നിറച്ചും.. ഞാനുമൊരു പെങ്കൊച്ചിന്റെ അമ്മയാണ്.. പിരികത്തിൽ ആണ് പെണ്ണിന്റെ ധൈര്യം എന്ന് പറഞ്ഞു കൊടുത്താണ് ഞാനവളെ വളർത്തുന്നതും.. വസ്ത്രധാരണത്തിൽ നാടൻ വേഷങ്ങൾ അവൾ അണിയണം എന്ന് ഒരു നിർബന്ധവും എനിക്കില്ല. അവളുടെ ശരീരത്തിന് ചേരുന്ന എന്തും അവൾക്കിടാം.
എന്നാലോ, ലോകത്തുള്ള എല്ലാ ആണുങ്ങളോടും അമ്മയും പെങ്ങളും ഇല്ലേയെന്ന് ചോദിച്ചു ബോധവൽക്കരിക്കാൻ പറ്റില്ല. വൈകല്യം ഉള്ള ഒരുപാട് വേട്ടക്കാരുടെ ഇടമാണ് സമൂഹം.
എന്റെ മകൾ വാക്കുകൾ കൊണ്ടു ഇരയാക്കപ്പെട്ടാൽ, അതൊന്നും ശ്രദ്ധിക്കാതെ പോകാനുള്ള ആർജ്ജവം അവൾക്ക് ആയിട്ടില്ല. ഞാൻ നേരിടും.. അവളുടെ ഒപ്പം നില്കും... പക്ഷേ, ഒറ്റ കമന്റ് ഇൽ അവൾ തകർന്നേക്കാം.. നേരിടാനുള്ള പക്വത അവൾക്ക് ആയിട്ടില്ല..
അതുകൊണ്ട്, അതിനനുസരിച്ചുള്ള വസ്ത്രം മാത്രമേ ഞാൻ അനുവദിക്കാറുള്ളു.
അതേ കാരണം കൊണ്ട്, Mummy & me ടീനേജ് അടികൂടൽ ഇവിടെയും സംഭവിക്കാറുണ്ട്.. നാളെ, എന്ത് പ്രതിസന്ധിയും, നിരൂപണവും നേരിടാൻ ഉള്ള ചങ്കുറ്റം അവളിൽ ഉണ്ടായാൽ, അവൾക്ക് തീരുമാനിക്കാം അവളുടെ വസ്ത്രധാരണം.. അവൾക്ക് വേണ്ടി അവൾ സംസാരിക്കുന്ന ഘട്ടം എത്തണം.. ഭൂമിയിൽ ചവിട്ടി നിൽക്കാനുള്ള ത്രാണി ഉണ്ടാകണം.. ഉൾകണ്ണ് കൊണ്ട് കാണാൻ പറ്റണം.
ഫെമിനിസ്റ്റ് ആയി തന്നെ അവൾ വളരണം. അവളൊരു പെണ്ണായി പോയി എന്നതുകൊണ്ട് അവൾക്ക് കിട്ടേണ്ട ഒരു അവകാശവും കിട്ടാതെ പോകരുത്. പെണ്ണായി പോയല്ലോ എന്ന് ഓർത്തു വിലപിക്കരുത്. ഒരു പുരുഷനാൽ ചതിക്കപ്പെട്ടു അവളുടെ കണ്ണുനീർ ഒഴുക്കരുത്. അതേ പോലെ അവളൊരു ആണിനെ ചതിക്കരുത്. ആത്മാർഥമായി സ്നേഹിക്കാൻ പഠിക്കണം.
തിരിച്ചു കിട്ടിയില്ല എങ്കിലും, സാരമില്ല. അത് അവളുടെ കുറവല്ല.
ഞാൻ അവൾക്ക് പറഞ്ഞു കൊടുക്കുന്ന ഫെമിനിസം ഇതാണ്. ഞാൻ ചുരിദാറും സാരിയും മാത്രമേ ഉപയോഗിക്കാറുള്ളു.അതിന് കാരണം, എന്റെ ശരീരം മറ്റു വസ്ത്രങ്ങളിൽ ഭംഗിയായി എനിക്കു തോന്നാത്തതുകൊണ്ട് മാത്രമാണ്. അല്പം മെലിഞ്ഞ ശരീരം ആണേൽ, ഞാൻ ശ്രമിച്ചേനെ.
ഫെമിനിസം ഉണ്ടാകാൻ നിക്കർ ചലഞ്ച് ഫോട്ടോ ഇട്ടാൽ മതി എന്ന് തോന്നുന്നില്ല. അതുക്കും മേലെ ആണ് ഫെമിനിസം. എന്നാൽ, ഒരു പെൺകുട്ടി നിക്കർ ഇട്ട് ഫോട്ടോ ഇട്ടാൽ, അവളുടെ കാലൊന്നു കണ്ടാൽ, അതിനു കീഴെ, ആഹ്, കളിക്കാൻ പാകമായി എന്ന കമന്റ് ഒരു പുരുഷന് ചേർന്നതല്ല.. സ്ത്രീയെന്നാൽ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാൻ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളു.
ഞാൻ എന്റെ മകളെ ആ കമന്റ് കാണിച്ചു. നോക്കു, ഇവരെ എന്നിലെ അമ്മയ്ക്ക് ഭയമാണ് കുഞ്ഞേ..എന്നോട് ക്ഷമിക്കു..നിന്നിലെ ചില ഇഷ്ടങ്ങളെ അടിച്ചമർത്താൻ ഉള്ള കാരണം ഈ കമന്റിനു പിന്നിലെ അഴുകി നാറിയ മനോഭാവത്തോടുള്ള ഒരു അമ്മയുടെ പേടിയാണ്.
മറുനാടന് ഡെസ്ക്