- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികാഘോഷപരിപാടികളുടെ ഭാഗമായി കൽബ ഇന്ത്യൻ ക്ലബ് സെമിനാർ സംഘടിപ്പിച്ചു
കൽബ: ഐക്യരാഷ്ട്രസഭ അടക്കം ലോകം മുഴുവൻ ഗാന്ധിയൻ ആശയങ്ങൾ അംഗീകരിക്കുകയും പഠിക്കുകയും പ്രചരിപ്പിക്കുകയും ഒക്ടോബർ 2 അന്തർദേശീയ അഹിംസ ദിനമായി ആചരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തെ ഒരു വിഭാഗം ആളുകൾ മഹാമാത്മാവിനെ അപകീർത്തിപ്പെടുത്താനും ഗാന്ധിയൻ സ്മരണകൾ ഇല്ലാതാക്കാനും ചരിത്രം വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു. ഗാന്ധി ഘാതകനെ മഹത്വവത്കരിക്കാനും പ്രകീർത്തിക്കാനും വരെ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഗാന്ധിജിയെ കുറിച്ച് വ്യത്യസ്തമായ ഒരു ചിത്രം നിർമ്മിച്ച് നൽകാനുള്ള നീക്കം ചെറുത്തു തോൽപിക്കണം . ഗാന്ധിയൻ ആശയങ്ങൾ പുതു തലമുറയ്ക്ക് അതിന്റെ യഥാർത്ഥ രൂപത്തിൽ എത്തിക്കാനുള്ള കഠിനപ്രയത്‌നം നടത്തേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ക്ലബ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ
കൽബ: ഐക്യരാഷ്ട്രസഭ അടക്കം ലോകം മുഴുവൻ ഗാന്ധിയൻ ആശയങ്ങൾ അംഗീകരിക്കുകയും പഠിക്കുകയും പ്രചരിപ്പിക്കുകയും ഒക്ടോബർ 2 അന്തർദേശീയ അഹിംസ ദിനമായി ആചരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തെ ഒരു വിഭാഗം ആളുകൾ മഹാമാത്മാവിനെ അപകീർത്തിപ്പെടുത്താനും ഗാന്ധിയൻ സ്മരണകൾ ഇല്ലാതാക്കാനും ചരിത്രം വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു.
ഗാന്ധി ഘാതകനെ മഹത്വവത്കരിക്കാനും പ്രകീർത്തിക്കാനും വരെ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഗാന്ധിജിയെ കുറിച്ച് വ്യത്യസ്തമായ ഒരു ചിത്രം നിർമ്മിച്ച് നൽകാനുള്ള നീക്കം ചെറുത്തു തോൽപിക്കണം . ഗാന്ധിയൻ ആശയങ്ങൾ പുതു തലമുറയ്ക്ക് അതിന്റെ യഥാർത്ഥ രൂപത്തിൽ എത്തിക്കാനുള്ള കഠിനപ്രയത്‌നം നടത്തേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ക്ലബ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി വി ഡി മുരളീധരൻ, കൾച്ചറൽ സെക്രട്ടറി കെ സുബൈർ, ബാലവേദി ഭാരവാഹികളായ റംസി ഹംസ, അമൽ സൈനുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ പി മുജീബ്, അഷ്റഫ് പൊന്നാനി, സമ്പത്ത്കുമാർ, കെ എൽ ജെയിംസ്, വനിതാ വേദി കൺവീനർ ഹസീന അബൂബക്കർ, ഷൈല സവാദ്, സീമ ഉദയകുമാർ തുടങ്ങിയര്വര് നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി ഗാന്ധിജി യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരവും സംഘടിപ്പിച്ചു.