- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
'കേരളത്തിന്റെ 60 വർഷങ്ങൾ'പ്രവാസികളും; സെമിനാർ ശ്രദ്ധേയമായി
കൽബ: യു എ ഇ വായന വർഷത്തിന്റെ ഭാഗമായി നടത്തി വരുന്ന പരിപാടികളുടെ തുടർ ഘട്ടമായി 'കേരളത്തിന്റെ 60 വർഷങ്ങൾ' പ്രവാസികളും. എന്ന വിഷയത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. അതിനോടനുബന്ധിച്ചു ഈ വിഷയത്തിൽ കുട്ടികൾക്കും 'കേരളത്തിന്റെ 60 വർഷങ്ങൾ' സ്ത്രീകളും എന്ന വിഷയത്തിൽ വനിതകൾക്കായും ഉപന്യാസ മത്സരങ്ങളും സംഘടിപ്പിച്ചു. കേരളത്തെ ആസ്പദമാക്കി പൊതു വിജ്ഞാന ക്വിസ് മത്സരവും നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വൻ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി. വൈകുന്നേരം 8 മണിക്ക് നടന്ന സെമിനാറിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ സത്യൻ മാടാക്കര വിഷയമവതരിച്ചു സംസാരിച്ചു. ക്ലബ് പ്രസിഡണ്ട് കെ സി അബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു . പ്രവാസത്തിന്റെ പ്രതിഫലനങ്ങളാണ് കേരള പുരോഗതിയുടെ നിദാനമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . ഭൂപരിഷ്‌കരണം അടിമകളെ ഉടമകളാക്കിയെങ്കിലും ഇപ്പോൾ റിയൽ എസ്റ്റേറ്റ് ഭൂമാഫിയ അവരെ വീണ്ടും അടിമകളും ഭൂരഹിതരുമാക്കി മാറ്റിമാറ്റി കൊണ്ടിരിക്കയാണെന്നും ഭൂമിയുടെ അവകാശികളായ ആദി
കൽബ: യു എ ഇ വായന വർഷത്തിന്റെ ഭാഗമായി നടത്തി വരുന്ന പരിപാടികളുടെ തുടർ ഘട്ടമായി 'കേരളത്തിന്റെ 60 വർഷങ്ങൾ' പ്രവാസികളും. എന്ന വിഷയത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. അതിനോടനുബന്ധിച്ചു ഈ വിഷയത്തിൽ കുട്ടികൾക്കും 'കേരളത്തിന്റെ 60 വർഷങ്ങൾ' സ്ത്രീകളും എന്ന വിഷയത്തിൽ വനിതകൾക്കായും ഉപന്യാസ മത്സരങ്ങളും സംഘടിപ്പിച്ചു. കേരളത്തെ ആസ്പദമാക്കി പൊതു വിജ്ഞാന ക്വിസ് മത്സരവും നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വൻ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി.
വൈകുന്നേരം 8 മണിക്ക് നടന്ന സെമിനാറിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ സത്യൻ മാടാക്കര വിഷയമവതരിച്ചു സംസാരിച്ചു. ക്ലബ് പ്രസിഡണ്ട് കെ സി അബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു . പ്രവാസത്തിന്റെ പ്രതിഫലനങ്ങളാണ് കേരള പുരോഗതിയുടെ നിദാനമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . ഭൂപരിഷ്‌കരണം അടിമകളെ ഉടമകളാക്കിയെങ്കിലും ഇപ്പോൾ റിയൽ എസ്റ്റേറ്റ് ഭൂമാഫിയ അവരെ വീണ്ടും അടിമകളും ഭൂരഹിതരുമാക്കി മാറ്റിമാറ്റി കൊണ്ടിരിക്കയാണെന്നും ഭൂമിയുടെ അവകാശികളായ ആദിവാസികൾ ഒരു ഒരു തുണ്ടു ഭൂമിക്കായി കെഞ്ചി കൊണ്ടിരിക്കുന്ന ദയനീയ സ്ഥിതി വിശേഷമാണ് ഉണ്ടായിട്ടുള്ളതെന്നും എല്ലാം തകിടം മറിക്കുന്ന നയ സമീപനങ്ങളാണ് ഭരണകൂടം കൈകൊള്ളുന്നതെന്നും മനുഷ്യനെ മുന്നിൽ കണ്ടു കൊണ്ടുള്ള തീരുമാനങ്ങൾക്കു പ്രാമുഖ്യമുണ്ടാകുന്നില്ലന്നും പ്രാസംഗികർ ചൂണ്ടികാട്ടി. 60 വര്ഷം കൊണ്ട് നാം നേടിയെടുത്ത നേട്ടങ്ങൾ ഇല്ലാതാക്കുന്ന വിഭാഗീയതയും വർഗീയതയും സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായി മാറി കൊണ്ടിരിക്കുമ്പോൾ മൗനികളായി നമുക്കെങ്ങനെ മാറി നിൽക്കാൻ കഴിയുമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് സെമിനാർ അവസാനിച്ചത്.
എഴുത്തുകാരനായ അഷ്റഫ് ബഷീർ ഉളിയിൽ മുഖ്യ പ്രസംഗികനായിരുന്നു . ക്ലബ് ജനറൽ സെക്രട്ടറി എൻ എംഅബ്ദുൽ സമദ് സ്വാഗതം ആശംസിച്ചു ആർട്‌സ് ആൻഡ് കൾച്ചറൽ സെക്രട്ടറി കെ സുബൈർ പരിപാടി ഏകോപിപ്പിച്ചു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ട്രഷറർ സി എക്‌സ് ആന്റണി, കെ എൽ ജെയിംസ്, സമ്പത് കുമാർ, അബ്ദുൽ കലാം തുടങ്ങിയവർ നേതൃത്വം നൽകി.