ചാലക്കുടി: കലാഭവൻ മണിയുമായി ചേർന്ന് സംയുക്ത സംരംഭമായി ആരംഭിക്കാനിരുന്ന ഡിഎം സിനിമാസ് പിന്നീട് ദിലീപ് ഒറ്റയ്ക്ക് കൈക്കലാക്കിയെന്നും ആരോപണങ്ങളിൽ സിബിഐ അന്വേഷണം പുരോഗമിക്കുകായണ്. മണിയുടെ മരണത്തിലെ അതിനിർണ്ണായക സംഭവമാണ് ഇതെന്ന വാദമാണ് ചില കേന്ദ്രങ്ങൾ സജീവമാക്കിയത്.

എന്നാൽ ആരോപണങ്ങളുടെ മുനമൊടിക്കുന്ന ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന മണി എത്തുന്നതിന്റെ ചിത്രമാണത്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് എത്തിയ മണി ദിലീപുമായി സംസാരിക്കുന്നതിന്റെയും അദ്ദേഹത്തെ പൂ നൽകി സ്വീകരിച്ച് ആനയിക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ഡി സിനമാസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ദിലീപും മണിയും തെറ്റിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ. ഡി സിനിമാസിന്റെ പേര് ഡിഎം സിനിമാസ് എന്നായിരുന്നുവെന്നും അത് മണിയെ പറ്റിച്ച് ദിലീപ് സ്വന്തമാക്കിയതെന്നുമായിരുന്നു റിപ്പോർട്ട്.

ഇതിനെതിരെയാണ് പുതിയ ചിത്രത്തിന്റെ പ്രചരണം. ദിലീപിനായി പ്രവർത്തിക്കുന്ന പി ആർ ഏജൻസിയാണ് ഈ വാദം സജീവമാക്കുന്നത്.