- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണിക്കും ഹണി റോസിന്റെ കഥാപാത്രത്തിനും തമ്മിൽ എന്താണ് ബന്ധം? ചാലക്കുടിക്കാരൻ ചങ്ങാതിയിൽ വിനയൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ത്? ചർച്ചകൾ സജീവമാകുന്നു
കൊച്ചി: കലാഭവൻ മണിയുടെ ജീവിതത്തിൽ ആരാണ് തമ്പുരാട്ടി? സംവിധായകൻ വിനയൻ മണിയുടെ ജീവിതം ആസ്പദമാക്കി ചിത്രമൊരുങ്ങുമ്പോൾ ചർച്ചകളും സജീവമാകുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ ഹണി റോസ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെയാണ് ചർച്ച തുടങ്ങുന്നത്. പുറം ലോകം അറിയാത്ത പലതും സിനിമയിലുണ്ടെന്നാണ് സൂചന. മണിയുടെ ജീവിതത്തിൽ ആരാണ് ആ തമ്പുരാട്ടി? ഈ ചർച്ചയാണ് ഹണി റോസിന്റെ ലുക്ക് ഉയർത്തുന്നത്. സിന്റെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. മോഡേൺ ലുക്കിലും ഹണി ചിത്രത്തിലെത്തുന്നുണ്ട്. അതിനാൽ ഒരുപക്ഷെ ഒരു നടിയായിട്ടാവും ഹണി റോസ് അഭിനയിക്കുന്നത് എന്ന അഭിപ്രായമുണ്ട്. പക്ഷേ വിനയൻ ഒന്നിനും വ്യക്തത വരുത്തുന്നില്ല. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയെ അവതരിപ്പിക്കുന്നത്. മണിക്കൊപ്പം സ്റ്റേജ് ഷോ ചെയ്ത പരിചയം രാജാമണിക്കുണ്ട് സലിം കുമാർ, ജിജു ജോർജ്, ജോയ് മാത്യു, സുനിൽ സുഗ
കൊച്ചി: കലാഭവൻ മണിയുടെ ജീവിതത്തിൽ ആരാണ് തമ്പുരാട്ടി? സംവിധായകൻ വിനയൻ മണിയുടെ ജീവിതം ആസ്പദമാക്കി ചിത്രമൊരുങ്ങുമ്പോൾ ചർച്ചകളും സജീവമാകുന്നു.
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ ഹണി റോസ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെയാണ് ചർച്ച തുടങ്ങുന്നത്. പുറം ലോകം അറിയാത്ത പലതും സിനിമയിലുണ്ടെന്നാണ് സൂചന. മണിയുടെ ജീവിതത്തിൽ ആരാണ് ആ തമ്പുരാട്ടി? ഈ ചർച്ചയാണ് ഹണി റോസിന്റെ ലുക്ക് ഉയർത്തുന്നത്.
സിന്റെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. മോഡേൺ ലുക്കിലും ഹണി ചിത്രത്തിലെത്തുന്നുണ്ട്. അതിനാൽ ഒരുപക്ഷെ ഒരു നടിയായിട്ടാവും ഹണി റോസ് അഭിനയിക്കുന്നത് എന്ന അഭിപ്രായമുണ്ട്. പക്ഷേ വിനയൻ ഒന്നിനും വ്യക്തത വരുത്തുന്നില്ല. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയെ അവതരിപ്പിക്കുന്നത്. മണിക്കൊപ്പം സ്റ്റേജ് ഷോ ചെയ്ത പരിചയം രാജാമണിക്കുണ്ട്
സലിം കുമാർ, ജിജു ജോർജ്, ജോയ് മാത്യു, സുനിൽ സുഗത, ടിനി ടോം, കൊച്ചു പ്രേമൻ, കോട്ടയം നസീർ, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു.



