കൊച്ചി:കലാഭവൻ മണിയുടെ കോടികളുടെ വസ്തുവകൾ ബിനാമികൾ കയ്യടക്കിയെന്ന് സംശയിക്കുന്നതായി സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. മരണശേഷം പാടിയിൽ നിന്നും 12 സെന്റ് സ്ഥലത്തിന്റെ ആധാരം കിട്ടി. ഇത് ഇടുക്കി രാജാക്കാടുള്ള സ്ഥലത്തിന്റെതാണ്. ഇവിടെ മണിച്ചേട്ടന് വേറെയും സ്ഥലങ്ങളുണ്ടെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്്. എന്നാൽ ഇത് ഇപ്പോൾ ആരുടെ കൈവശമാണെന്ന് അറിയില്ല.ബിനാമി പേരിലാണ് സ്ഥലം വാങ്ങിയതെങ്കിൽ അതറിയാൻ ഇപ്പോൾ മറ്റ് വഴികളുമില്ല. അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.

മലയാളത്തിൽ മാത്രമായിരുന്നില്ല കലാഭവൻ മണി ചുവടുറപ്പിച്ചിരുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം വൻ റേറ്റുള്ള നടനായിരുന്നു മണി. അതുകൊണ്ട് തന്നെ മണിയുടെ സമ്പാദ്യം 12 സെന്റിൽ മാത്രമാകില്ല. ബാക്കി വസ്തുവകകളുടെ ആധാരം എവിടെ പോയെന്ന് ആർക്കും അറിയില്ല. ഇക്കാര്യത്തിലെ അവ്യക്തതകളാണ് രാമകൃഷ്ണൻ മറുനോടനോട് പങ്കുവച്ചത്. ഇക്കാര്യത്തിൽ ദിലീപിനെ അവർ കുറ്റക്കാരനായി കാണുന്നില്ല. എന്നാൽ ഉയർന്നു വന്ന സംശയങ്ങളിൽ സിബിഐ അന്വേഷണം നടക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. അതാണ് രാമകൃഷ്ണൻ തുറന്നു പറയുന്നത്.

റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിൽ മണിച്ചേട്ടന് ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കാനായിട്ടില്ല. അദ്ദേഹം എന്നോട് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ഞാൻ കൂടുതൽ സമയം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ല. അതിനാൽ ഇത് സംമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് മനസ്സിലാക്കാനുമായിട്ടില്ല. ബൈജുകൊട്ടാരക്കര ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തിയപ്പോഴാണ് ഈ വിവരം ശ്രദ്ധയിൽപ്പെടുന്നത്.കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രി തന്നോട് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയെന്നാണ് ബാബുകൊട്ടാരക്കര അറിയിച്ചത്.എന്നാൽ ശബ്ദരേഖ അടക്കമുള്ള തെളിവുകൾ ഒന്നും ബൈജുവിൽ നിന്നും ലഭിച്ചില്ല.

ചേട്ടന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുമ്പ് പലഘട്ടത്തിൽ കേരള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ചെറുവിരലനക്കാൻ ഇവർ തയ്യാറായില്ല. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്ത് വരണം.അതിനാണ് കേസ് സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെത്തുടർന്ന് കേസ് സി ബി ഐ ഏറ്റെടുത്തെങ്കിലും ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായാതായി അറിയില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ബൈജുകൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് വിവരം കേസന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇത് സംമ്പന്ധിച്ച് തുടർ നടപടികൾ പുരോഗമിക്കുകയാണ്.

ഇനി ഇത്തരത്തിൽ കേസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങൾ പുറത്തുവിടാതെ തങ്ങൾക്ക് കൈമാറണമെന്നാണ് സി ബി ഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുള്ളത്.അതിനാൽ ഇപ്പോഴത്തെ വെളിപ്പെടുത്തൽ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ നിർവ്വാഹമില്ല. റിയൽ എസ്റ്റേറ്റ് ഇടപാടിൽ ചേട്ടനെ ആരെങ്കിലും കബളിപ്പിച്ചോ എന്നുറപ്പിക്കാൻ കൃത്യമായ തെളിവുകൾ കൈവശമില്ല. ഈ വിഷയം നേരത്തെ ഒരുപാട് ചർച്ച ചെയ്ത് പോയിട്ടുണ്ട്. ഈ സംശയം ഇന്നും നിലനിൽക്കുന്നുണ്ട്. ഒരാൾ വീണുകിടക്കുമ്പോൾ അയാളുടെ പുറത്ത് മുഴുവൻ കുറ്റവും ചാരുക എന്നതല്ല ഇക്കാര്യത്തിൽ ഞാൻ ചെയ്തിട്ടുള്ളത്.-രാമകൃഷ്ണൻ പറയുന്നു

ഈ പരാമർശം സി ബി ഐ ഉദ്യോഗസ്ഥരെ അറിയിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.അപ്പോൾ അവർ ബൈജുകൊട്ടാരക്കരയുടെ നമ്പർ ചോദിച്ചു.അത് നൽകി.ബാക്കിയെല്ലാം അവർ കണ്ടെത്തട്ടേ-രാമകൃഷ്ണൻ നയം വ്യക്തമാക്കി.