- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണി മരിച്ചപ്പോൾ കണ്ണീരും കയ്യുമായി എത്തിയ സിനിമാക്കാരല്ലാം സ്ഥലം വിട്ടു; ആകെ ആശ്വാസം നൽകുന്നത് വിനയൻ മാത്രം; സഹോദരന്റെ ദുരൂഹ മരണത്തിന് പിന്നിലെ സത്യം കണ്ടെത്താൻ വിശ്രമിക്കാതെ രാമകൃഷ്ണൻ പോരാട്ടം തുടരുന്നു
ചാലക്കുടി: കലാഭവൻ മണിയുടെ മരണ ശേഷം സിനിമ പ്രവർത്തകർ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആകെ ആശ്വാസത്തിനായി എത്തിയത് സംവിധായകൻ വിനയൻ മാത്രമാണെന്നും മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു. മരണത്തിന് ശേഷം വന്ന് പോയതല്ലാതെ ആരും പിന്നീട് വന്നില്ലെന്ന് രാമകൃഷ്ണൻ പറയുന്നു. സിനിമാരംഗത്ത് നിന്ന് ആകെ അന്നും നിന്നും താങ്ങും തണലുമായി നിൽക്കുന്നത് സംവിധായകൻ വിനയൻ മാത്രമാണ്.ബാക്കി സിനിമാ താരങ്ങൾ മരണ ശേഷം വീട്ടിൽ വന്നു പോയി എന്നല്ലാതെ രണ്ട് വർഷത്തിനിടെ ആരും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. കുടുംബത്തിന് താങ്ങായി നിന്നത് വിനയൻ സർ മാത്രമാണ്'. 'സിബിഐ അന്വേഷവും കേസുമായി ബന്ധപ്പെട്ട് ഒപ്പം നിൽക്കുന്നത് ആരാധകരായുള്ള സംഘടനകൾ മാത്രമാണ്. അവരുടെ സഹായം കൊണ്ടു മാത്രമാണ് ഞങ്ങൾ കേസുമായി മുന്നോട്ടുപോവുന്നത്. അവരുടെ പിന്തുണയാണ് ഞങ്ങളുടെ കുടുംബത്തെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്'. സംശയമുള്ള സാഹചര്യങ്ങളും വിവരങ്ങളും സിബിഐയുമായി പങ്ക് വെച്ചിട്ടുണ്ട്.കോടതി വിധിയിലൂടെ നേടിയെട
ചാലക്കുടി: കലാഭവൻ മണിയുടെ മരണ ശേഷം സിനിമ പ്രവർത്തകർ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആകെ ആശ്വാസത്തിനായി എത്തിയത് സംവിധായകൻ വിനയൻ മാത്രമാണെന്നും മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു. മരണത്തിന് ശേഷം വന്ന് പോയതല്ലാതെ ആരും പിന്നീട് വന്നില്ലെന്ന് രാമകൃഷ്ണൻ പറയുന്നു.
സിനിമാരംഗത്ത് നിന്ന് ആകെ അന്നും നിന്നും താങ്ങും തണലുമായി നിൽക്കുന്നത് സംവിധായകൻ വിനയൻ മാത്രമാണ്.ബാക്കി സിനിമാ താരങ്ങൾ മരണ ശേഷം വീട്ടിൽ വന്നു പോയി എന്നല്ലാതെ രണ്ട് വർഷത്തിനിടെ ആരും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. കുടുംബത്തിന് താങ്ങായി നിന്നത് വിനയൻ സർ മാത്രമാണ്'.
'സിബിഐ അന്വേഷവും കേസുമായി ബന്ധപ്പെട്ട് ഒപ്പം നിൽക്കുന്നത് ആരാധകരായുള്ള സംഘടനകൾ മാത്രമാണ്. അവരുടെ സഹായം കൊണ്ടു മാത്രമാണ് ഞങ്ങൾ കേസുമായി മുന്നോട്ടുപോവുന്നത്. അവരുടെ പിന്തുണയാണ് ഞങ്ങളുടെ കുടുംബത്തെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്'.
സംശയമുള്ള സാഹചര്യങ്ങളും വിവരങ്ങളും സിബിഐയുമായി പങ്ക് വെച്ചിട്ടുണ്ട്.കോടതി വിധിയിലൂടെ നേടിയെടുത്ത സിബിഐ അന്വേഷണമായതിനാൽ അതിന്റെ അപ്ഡേഷൻ കോടതിയിലൂടെ മാത്രമാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് പറയാൻ കഴിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാരണമാണ് മരണം അസ്വാഭാവികമാണ് എന്ന് തങ്ങൾ പറയാൻ കാരണമെന്നും ജ്യേഷ്ഠന്റെ മരണം സംഭവിച്ച ദുഃഖത്തിൽ വെറുതെ പറഞ്ഞതല്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.



