കൊച്ചി: മലയാള സിനിമയിൽ എല്ലാം തികഞ്ഞ നടനായിരുന്നു കലഭാവൻ മണി. സ്വഭാവ നടനായും വില്ലനായും നായകനായും അദ്ദേഹം തിളങ്ങി. സാധാരണക്കാരനായിരുന്നു മണി എന്നും സുഹൃത്തുക്കൾക്കൊപ്പം ജീവിക്കാൻ ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്നു. വിനയനൊപ്പം ചേർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി അദ്ദേഹം. എന്നാൽ പലപ്പോഴും സിനിമയ്ക്ക് അപ്പുറത്തുള്ള ചില സംഭവങ്ങളും അദ്ദേഹത്തെ വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായി. അവാർഡ് കിട്ടാത്തതിന്റെ പേരിൽ ബോധം കെട്ടത് മുതൽ ഫോറസ്റ്റ് ഓഫീസറെ മർദ്ദിച്ചതിന് മരണപ്പെട്ട സംഭവം വരെ ഇതിൽ വരുന്നു. ഒടുവിൽ സുഹൃത്തുക്കൾക്ക് വേണ്ടി ജീവിക്കാൻ മോഹിച്ചപ്പോഴാണ് അദ്ദേഹം മരണപ്പെട്ടതെന്ന സംഭവം ഏറെ വേദന സമ്മാനിക്കുന്നതാണ്.

1999 വിനയൻ കലാഭവൻ മണി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന ചിത്രം. അന്നുവരെ ഒരു ഹാസ്യ നടൻ എന്ന നിലയ്ക്ക് മാത്രം അറിയപ്പെട്ടിരുന്ന മണിയുടെ അഭിനയശേഷി എന്താണെന്ന് കാട്ടിതരുന്ന ചിത്രമായിരുന്നു അത്. കലാഭവൻ മണിയെന്ന താരത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ് വാസന്തിയും ലക്ഷമിയും പിന്നെ ഞാനും. ദേശീയ സംസ്ഥാന സർക്കാറുകളുടെ സ്‌പെഷ്യൽ ജ്യൂറി അവാർഡ് ഈ ചിത്രത്തിന് മണിക്ക് ലഭിക്കുകയുണ്ടായി. ഇതിൽ ദേശീയ അവാർഡ് അദ്ദേഹം പ്രതീക്ഷിക്കുകയും ചെയതു. എന്നാൽ ഫലം വന്നപ്പോൾ നല്ല നടനുള്ള പുരസ്‌ക്കാരം മോഹൻലാലിനായിരുന്നു. ഈ വേളയിലാണ് മണി ബോധം കെട്ടുവീണത്. ഇതേക്കുറിച്ച് പിന്നീട് പല വേദികളിലും മണി പരസ്യമായി അഭിപ്രായം പറഞ്ഞു.

മാദ്ധ്യമങ്ങളുടെ പ്രചരണായിരുന്നു ഇതെന്നായിരുന്നു മണി പഞ്ഞത്. ക്യാമറയും ചാനലും ഉണ്ടെങ്കിൽ എന്തും കാണിക്കാമെന്നാണ്. ഞാൻ ബോധംകെട്ട് വീഴുന്നത് ആരെങ്കിലും കണ്ടോയെന്നും മണി ചോദിച്ചു. സുഹൃത്തിനൊപ്പം അതിരപ്പള്ളിയിൽ പോയ വേളയിൽ ഫോറസ്റ്റർമാരുമായി അടിപിടിയുണ്ടാക്കിയതിനും മണി വിവാദത്തിലായി. ഇതിൽ അറസ്റ്റു വരെയുണ്ടായി. സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴുണ്ടായ ഈ സംഭവമാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്.

ഇതേക്കുറിച്ച് മണി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: ആതിരപ്പള്ളി എന്റെ വീടിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്. വെള്ളം കുറവാണ് എന്നു പറയുമ്പോഴും അവിടെ ധാരാളം ആളുകൾ വരാറുണ്ട്. ഒരു ദിവസം അവിടെ പോയിട്ട് ഞാനും എന്റെ സുഹൃത്തുക്കളും മടങ്ങുമ്പോൾ കുറച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്നിട്ട് എന്നോടു വണ്ടി നിർത്തണമെന്ന് പറഞ്ഞു.ഞാൻ വണ്ടി നിർത്തി. ഡിക്കി തുറക്കാനും വണ്ടിയിൽ നിന്ന് ഇറങ്ങണമെന്നും പറഞ്ഞു. ഞാൻ പറഞ്ഞു'' അതു നടക്കൂല സാറെ എന്തു വന്നാലും ഞാനിറങ്ങില്ല. ''നീ ആരാണെന്നു'' ചോദിച്ചു. ''ഞാൻ മണിയാ സാറെ' നീ മണിയാണെങ്കിലും കിണിയാണെങ്കിലും വണ്ടിയിൽ നിന്ന് ഇറങ്ങണം'' ഫോറസ്റ്റർമാർ മർദ്ദിച്ചതു കൊണ്ടാണ് അങ്ങനെ സംഭവമുണ്ടായത്.

ഒരു ടൂറിസ്റ്റ് കേന്ദ്രം എന്നു പറയുമ്പോൾ അതിന്റേതായ മര്യാദ വേണം. ഒരുപാട് ആളുകൾ വന്നു പോകുന്ന സ്ഥലത്ത് ഒരു സെലിബ്രിറ്റിയായ എന്നെ തടഞ്ഞു നിർത്തി ലാത്തിക്കടിച്ചാൽ എന്താ ഞാൻ ചെയ്യേണ്ടത്? എന്നെ ലാത്തിക്കടിച്ചിട്ട് ഒരു പരാതിയും ഞാൻ ആരോടും പറഞ്ഞില്ല. എന്നിട്ട് എന്നെ മർദ്ദിച്ച സാറുമാരു പോയി ആശുപത്രിയിൽ കിടന്നു. അഭിനയത്തിനുള്ള അവാർഡ് അവർക്കാണ് കൊടുക്കേണ്ടത്. - മണി ഫറഞ്ഞത് ഇങ്ങനെയായിരുന്നു.

ഈ സംഭവത്തിൽ മണിയെ അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ഇപ്പോഴത്തെ ഡിജിപി സെൻകുമാറും വിവാദത്തിൽ ചാടിയിരുന്നു. ചാലക്കൂടിയിലെ എന്ത് ജനകീയ പ്രശ്‌നങ്ങളും ഇടപെടുന്ന വ്യക്തിത്വമായിരുന്നും മണിയുടേത്. ഇതു തന്നെയായിരുന്നു അദ്ദേഹത്തെ പലപ്പോവും വിവാദത്തിൽ ചാടിച്ചത്. അമ്പലത്തിലെ ഉത്സവമോ പള്ളിപ്പെരുന്നാളോ എന്തായാലും മുന്നിൽ നിന്ന് കാര്യങ്ങൽ നീക്കാൻ അദ്ദേഹമുണ്ടായരുന്നു. ഇപ്പോൾ മരണപ്പെടുമ്പോഴും സുഹൃത് ബന്ധങ്ങളുടെ നിർബന്ധമാണ് വിനയായതെന്ന വിധത്തിലാണ് വാർത്തകൾ വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ചതിനെ തുടർന്നാണ മരണമെന്നാണ് സൂചനകൾ.