പ്രശസ്ത സിനിമാതാരം കലാഭവൻ മണിയുടെ അകാലനിരൃാണത്തിൽ ലാൽ കെയർ ബഹറിൻ അഗാധ ദുഃഖം രേഖപ്പെടുത്തി. തെന്നിന്തൃൻ സിനിമയ്ക്ക് കനത്ത നഷ്ടമാണ് മണിയുടെ നിരൃാണത്തിലൂടെ വന്നു ചേർന്നിരിക്കുന്നതെന്നും എല്ലാതരം വേഷങ്ങളും അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള മണി എളിമയുള്ള മനുഷൃസ്‌നേഹി കൂടിയായിരുന്നെന്നും ലാൽ കോ ഓഡിനേറ്റായ ജഗത് കൃഷ്ണകുമാർ,ഫൈസൽ എഫ്.എം എന്നിവർ സംയുക്തമായിറക്കിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു .