- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടൻപാട്ടിനെ ജനകീയമാക്കി പാട്ടുകാരൻ; എന്തിനും ഏതിനും ഓടിയെത്തുന്ന ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട ചങ്ങാതി; ട്രേഡ്മാർക്കായി ങ്യാഹാ..ഹ്..ഹാ..ചിരി; പാവപ്പെട്ടവരോട് അനുകമ്പയുള്ള മനുഷ്യസ്നേഹി: കലാഭവൻ മണിയുടെ വിയോഗത്തിൽ തേങ്ങി ചാലക്കുടിക്കാർ
തൃശ്ശൂർ: കലാഭവന്മണി അന്തരിച്ചുവെന്ന വാർത്ത വിശ്വസിക്കാൻ മലയാളം സിനിമാ ലോകത്തിനെന്ന പോലെ ചാലക്കുടിക്കാർക്കും ഇനിയും സാധിച്ചിട്ടില്ല. എല്ലാവരും അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ്. മലയാളത്തിലെ നാടൻപാട്ടിനെ ജനകീയനാക്കിയ പാട്ടുകാരൻ കൂടിയാണ് മണി. കലാഭവൻ മണി ആലപിച്ച നാടൻ പാട്ടുകൾ എല്ലാക്കാലത്തെയും ഹിറ്റായിരുന്നു. കണ്ണിമാങ്ങാ പ്

തൃശ്ശൂർ: കലാഭവന്മണി അന്തരിച്ചുവെന്ന വാർത്ത വിശ്വസിക്കാൻ മലയാളം സിനിമാ ലോകത്തിനെന്ന പോലെ ചാലക്കുടിക്കാർക്കും ഇനിയും സാധിച്ചിട്ടില്ല. എല്ലാവരും അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ്. മലയാളത്തിലെ നാടൻപാട്ടിനെ ജനകീയനാക്കിയ പാട്ടുകാരൻ കൂടിയാണ് മണി. കലാഭവൻ മണി ആലപിച്ച നാടൻ പാട്ടുകൾ എല്ലാക്കാലത്തെയും ഹിറ്റായിരുന്നു. കണ്ണിമാങ്ങാ പ്രായത്തിൽ, ആ പരൽ ഈ പരല്, വരാന്ന് പറഞ്ഞിട്ട്.. തുടങ്ങിയ നിരവധി നാടൻ പാട്ടുകൾ മണിയുടേതായി. മണ്ണിന്റെ മണമുള്ള ഈ പാട്ടുകൾ തന്നെയാണ് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കിയതും. അച്ഛനിൽ നിന്നുമാണ് മണി കലാഭവൻ മണി നാടൻപാട്ടുകൾ രചിച്ചു തുടങ്ങിയത്.
എല്ലാ അഭിമുഖങ്ങളിലും അച്ഛനെ കുറിച്ചും ദാരിദ്ര്യത്തിന്റെ ആ കാലത്തെ കുറിച്ചും ഓർക്കുമ്പോൾ കലാഭവൻ മണി തീർത്തും വാചാലരാകാറുണ്ടായിരുന്നു. ഇതേക്കുറിച്ച് മണി തന്നെ പരഞ്ഞത് ഇങ്ങനെയാണ്: 'പണി കഴിഞ്ഞ് വിയർത്തു കുളിച്ച് വീട്ടിൽ വരുന്ന അച്ഛൻ കുളിക്കും മുൻപ് വിയർപ്പ് ആറാനായി ഇരിക്കുമ്പോൾ പാട്ടുപാടും. വിയർപ്പിന്റെ മണമുള്ള നാടൻ പാട്ടുകൾ. പിന്നീട് ആ പാട്ടുകൾ ഞാൻ ഏറ്റെടുത്തു. നശീകരണം നേരിട്ടു കൊണ്ടിരുന്ന നാടൻപാട്ട് വീണ്ടും ഉയിർത്തെഴുന്നേറ്റു. നാടെങ്ങും നാടൻപാട്ട് ട്രൂപ്പുകൾ സജീവമായി. അതിനൊരു നിമിത്തമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.
അട്ടപ്പാടിയിലെ ആദിവാസി കോളനിയിലായിരുന്നു എന്റെ കഴിഞ്ഞ ഓണനാളുകൾ. അവിടെയുള്ള എല്ലാവർക്കും ഓണ സമ്മാനമായി മുണ്ടും, ഷർട്ടും നൽകിയെങ്കിലും സംഘാടകരുടെ ആരുടേയോ പിഴവുമൂലം ഒരാൾക്ക് മാത്രം ലഭിച്ചില്ല. അതയാൾ എന്നോട് പറഞ്ഞപ്പോൾ എന്റെ ഓണക്കോടി ഊരി അയാൾക്ക് നൽകി. അയാളുടെ ഷർട്ട് ഇട്ടു ഞാൻ. വർഷങ്ങൾക്ക് ശേഷം യഥാർഥ വിയർപ്പിന്റെ മണം ഞാൻ ശ്വസിക്കുകയായിരുന്നു. എന്റെ അച്ഛന്റെ കഷ്ടപ്പാടിന്റേയും, അധ്വാനത്തിന്റേയും മണം. തിരിച്ചുപോരുമ്പോൾ എന്റെ മനസ് ഒരുപാട് നിറഞ്ഞിരുന്നു. ഒരു നുള്ള് ചോറ് ഉള്ളിൽ ചെല്ലാഞ്ഞിട്ടുപോലും.'-മണി പറഞ്ഞിരുന്നു.
എല്ലാ ആഘോഷങ്ങളിലും അദ്ദേഹം ചാലക്കുടിയിൽ സജീവമായിരുന്നു. അത് ഓണമായാലും, വിഷു ആയാലും, ക്രിസ്തുമസ് ആയാലും . ഓണനാളിൽ ഇപ്പോഴും ഓട്ടോയെടുത്ത് ജംഗ്ഷനിൽ പോകുന്നതും മണിയുടെ പതിവു ശൈലിയാണ്. സവാരിക്കായി കയറുന്നയാൾ ആദ്യം നമ്മുടെ മുഖമൊന്നും ശ്രദ്ധിക്കാറില്ല. ഇറങ്ങി കഴിഞ്ഞ് പൈസ തരുമ്പോൾ താരത്തിന്റെ മുഖം കണ്ട് അവർ ഞെട്ടിട്ടിക്കുന്നതും മണിയുടെ സ്ഥിരം പരിപാടിയാടിരുന്നു.
സിനിമയിൽ ആദ്യകാലങ്ങളിൽ കോമഡി സ്ഥിരമായി ചെയ്യുമായിരുന്നു മണി. 'ങ്യാഹാ...ഹ്...ഹാ... എന്ന അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ചിരി ഏവരും ഏറ്റെടുത്തതാണ്. ഏറെക്കാലം ഓട്ടോറിക്ഷക്കാരനായി ജീവിച്ചിരുന്ന മണി സുരേഷ്‌ഗോപി നായകനായ അക്ഷരം എന്ന സിനിമയിൽ ഓട്ടോറിക്ഷ ഡ്രൈവറായി വേഷ ചെയ്തു തന്നെയാണ് സിനിമയിൽ തുടങ്ങിയതും. ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് മണി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'പാലാരിവട്ടം ജംഗ്ഷനിൽ സുരേഷേട്ടൻ എന്റെ ഓട്ടോയിൽ കയറിയതും, സംവിധായകൻ ആക്ഷൻ പറഞ്ഞതും, കിക്കറൊടിഞ്ഞ് എന്റെ കൈയിലിരുന്നതും ഒരുമിച്ചായിരുന്നു. പലരുടേയും പരിഹാസത്തിനു മുൻപിൽ ഓട്ടോറിക്ഷ തള്ളിയെടുത്ത് സ്റ്റാർട്ടാക്കി ആ വേഷം ഞാൻ അവിസ്മരണീയമാക്കി. സുരേഷേട്ടന്റെ മുഖത്ത് ക്യാമറ ഫോക്കസ് ചെയ്തപ്പോൾ എന്റെ കണ്ണിൽ നിന്നു വീണ കണ്ണുനീർ തുള്ളികൾ ആരും കണ്ടില്ല. ആ കണ്ണീരിന് പിന്നീട് അർഥമുണ്ടായി. അമ്പിളി സാറിന്റെ സമുദായം എന്ന ചിത്രത്തിൽ ഞാൻ വേഷമിട്ടു. മാമുക്കോയയുടെ വലംകയ്യായി.'
ദാരിദ്ര്യത്തിന്റെ വിലയറിഞ്ഞു വളർന്ന താരമായതിനാൽ സാമൂഹ്യ സേവന രംഗത്തും മണി സാന്നിധ്യമറിയിച്ചു. സ്വന്തം നാട്ടിലുള്ളവരെ തന്നെ സഹായിക്കാനായിരുന്നു മണി മുന്നിൽ നിന്നത്. എന്തായാലും മണിയുടെ നഷ്ടം ചാലക്കുടിക്കാർക്ക് താങ്ങാൻ സാധിക്കാത്തതാണ്.

