- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനയനെ ഒഴിവാക്കിയത് മോഹൻലാലെന്ന് ബൈജു കൊട്ടാരക്കര; ഫോറസ്റ്റുകാരുമായി മണിക്ക് കേസുണ്ടായപ്പോൾ മിണ്ടാത്തവരാണ് ഇപ്പോൾ കണ്ണീരൊഴുക്കുന്നതെന്ന് വിനയനും; ചാലക്കുടിയിലെ മണി അനുസ്മരണത്തിൽ വിവാദം തുടരുന്നു
കൊച്ചി: ചാലക്കുടിയിൽ നടന്ന കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ സംവിധായകൻ വിനയനെ ഒഴിവാക്കിയത് നടൻ മോഹൻലാലിന്റെ ഇടപെടലിനെത്തുടർന്നാണെന്നു മാക്ട ഫെഡറേഷൻ പ്രസിഡന്റ് സംവിധായൻ ബൈജു കൊട്ടാരക്കര. വിനയൻ പങ്കെടുക്കുന്നുണ്ടെങ്കിൽ താൻ വരില്ലെന്നു മലയാളത്തിലെ ഒരു പ്രമുഖ ഗായകന്റെ സാന്നിധ്യത്തിലാണ് സൂപ്പർ താരം പറഞ്ഞത്. കലാഭവൻ മണിയുടെ അനുസ്മരണ യോഗത്തിൽ തന്നെ പങ്കെടുപ്പിച്ചാൽ പരിപാടിയിൽ താൻ ഉണ്ടാകിലെന്ന് സംഘാടകരോട് മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാർ പറഞ്ഞതായി സംവിധായകൻ വിനയനും ആരോപിച്ചിരുന്നു. എന്നാൽ ഈ സൂപ്പർ താരത്തിന്റെ പേര് പറയാൻ സംവിധായകൻ വിനയൻ മറുനാടനോട് തയ്യാറായതുമില്ല. ഇഥിന് പിന്നാലെയാണ് വിനയന്റെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന ബൈജു കൊട്ടാരക്കര മോഹൻലാലിന്റെ പേര് തുറന്നുപറഞ്ഞ് രംഗത്ത് വന്നത്. കലാഭവൻ മണിയുടെ ഏറ്റവും മികച്ച 13 ചിത്രങ്ങൾ സംവിധാനം ചെയ്തയാളയാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ മോശമായി പ്രതികരിച്ച മണി അഭിനയിച്ച ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകനു പോലും ചടങ്ങിൽ മുൻനിരയ
കൊച്ചി: ചാലക്കുടിയിൽ നടന്ന കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ സംവിധായകൻ വിനയനെ ഒഴിവാക്കിയത് നടൻ മോഹൻലാലിന്റെ ഇടപെടലിനെത്തുടർന്നാണെന്നു മാക്ട ഫെഡറേഷൻ പ്രസിഡന്റ് സംവിധായൻ ബൈജു കൊട്ടാരക്കര. വിനയൻ പങ്കെടുക്കുന്നുണ്ടെങ്കിൽ താൻ വരില്ലെന്നു മലയാളത്തിലെ ഒരു പ്രമുഖ ഗായകന്റെ സാന്നിധ്യത്തിലാണ് സൂപ്പർ താരം പറഞ്ഞത്. കലാഭവൻ മണിയുടെ അനുസ്മരണ യോഗത്തിൽ തന്നെ പങ്കെടുപ്പിച്ചാൽ പരിപാടിയിൽ താൻ ഉണ്ടാകിലെന്ന് സംഘാടകരോട് മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാർ പറഞ്ഞതായി സംവിധായകൻ വിനയനും ആരോപിച്ചിരുന്നു. എന്നാൽ ഈ സൂപ്പർ താരത്തിന്റെ പേര് പറയാൻ സംവിധായകൻ വിനയൻ മറുനാടനോട് തയ്യാറായതുമില്ല.
ഇഥിന് പിന്നാലെയാണ് വിനയന്റെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന ബൈജു കൊട്ടാരക്കര മോഹൻലാലിന്റെ പേര് തുറന്നുപറഞ്ഞ് രംഗത്ത് വന്നത്. കലാഭവൻ മണിയുടെ ഏറ്റവും മികച്ച 13 ചിത്രങ്ങൾ സംവിധാനം ചെയ്തയാളയാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ മോശമായി പ്രതികരിച്ച മണി അഭിനയിച്ച ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകനു പോലും ചടങ്ങിൽ മുൻനിരയിൽ ഇടം ലഭിച്ചു. വ്യക്തിവൈരാഗ്യം തീർക്കാനായി ഇടപെടൽ നടത്തിയ സൂപ്പർ താരവും മാദ്ധ്യമപ്രർത്തകയ്‌ക്കെതിെര മോശമായി പ്രതികരിച്ച സംവിധായകനും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ഈ വിഷത്തിൽ ഇനി വിവാദങ്ങൾക്കില്ലെന്നായിരുന്നു വിനയന്റെ നിലപാട്. മണി തനികിഷ്ടമുള്ള നടനും മനുഷ്യനുമാണ് അതിനാൽ ഈ വിവാദം താൻ ഇവിടെ അവസാനിപ്പിക്കുകയാണെന്നും വിനയൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മണിയുടെ അനുസ്മരണ യോഗങ്ങൾ തൃപ്പൂണിത്തുറയിലും കാക്കനാട്ടും ഉണ്ടായിരുന്നുവെന്നും ഇന്ന് തൃശൂരും ഉണ്ട്പ അതിൽ തന്നെ ക്ഷണിച്ചിട്ടുണ്ട് എന്നതുകൊണ്ട് അതിൽ താൻ പങ്കെടുക്കുമെന്നും കാരണം മണിയെ ഓർക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നത് തനിക്കു വളരെ ഇഷ്ടമുള്ളകാര്യമാണെന്നും വിനയൻ പറയുന്നു. മണിയുടെ നാട്ടിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നും മനഃപൂർവം ഒഴിവാക്കിയതാണെന്നും സമ്മതിക്കുന്ന വിനയൻ എന്നാൽ ചാലകുടി യിൽ തന്നെ ഒഴിവാക്കിയ സൂപ്പർ താരം ആണെന്ന് പറയാൻ തയ്യാറായുമില്ല.
അതിരപ്പിള്ളിയിൽ വച്ച് മണിയും അവിടുത്തെ ഫോറസ്റ്റ്ക്കാരുമായുള്ള പ്രശനത്തിൽപെട്ട് മണി വലിയ പ്രതിസന്ധിയിലായപ്പോൾ സെൻകുമാർ മണിക്ക് പിന്തുണയുമായി എത്തി, മാദ്ധ്യമങ്ങൾ വാർത്തയും നൽകി. എന്നാൽ കഴിഞ്ഞ ദിവസം അനുസ്മരണ യോഗത്തിൽ പങ്കെടുത്ത മണിക്ക് വേണ്ടി കണ്ണിരു തുടച്ച താരങ്ങളോ സിനിമാ സംഘടന പ്രതിനിധികളെയോ അന്ന് കണ്ടില്ലല്ലോ എന്നും വിനയൻ ചോദിക്കുന്നു. മരണത്തിനു ശേഷം താൻ വലിയ ഒരു മനുഷ്യൻ ആണെന്ന് എല്ലാരും പറയുമെന്ന് മണി പണ്ടേ പറഞ്ഞതാണ്. സോഷ്യൽ മീഡിയകളിൽ വൈറൽ ആയ വീഡിയോകൾ ഇത് സാക്ഷ്യപെടുത്തുന്നുവെന്നും ഇതെല്ലാം പണ്ടേ മണിക്ക് അറിയാമായിരുന്നുവെന്നും വിനയൻ പറയുന്നു. .
ചാലകുടിയിൽ നടന്ന കലാഭവൻ മണി അനുസ്മര പരിപാടിയിൽ തെന്നിത്യൻ താരം വിക്രം പോലും പങ്കെടുക്കാനുള്ള കാരണം താനാണെന്ന് വിനയൻ അവകാശപ്പെടുന്നു. താൻ മലയാളത്തിൽ ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം തമിഴിലേക്ക് കാശി എന്നാ പേരിൽ മൊഴിമാറ്റം ചെയ്തപ്പോൾ അന്ന് മണി മലയാളത്തിൽ ചെയ്ത വേഷം താൻ തമിഴിൽ കൊടുത്തത് വിക്രമിനായിരുന്നു. വിക്രത്തിന് ആ ചിത്രതിലുടെയാണ് തമിഴിൽ ഒരു സൂപ്പർസ്റ്റാർ പദവി കിട്ടിയതെന്നും വിനയൻ പറഞ്ഞു. ഇതെല്ലം സാധാരണ ജനങ്ങൾക്കു അറിയാമെന്നു പറയുന്ന വിനയൻ മണിയുടെ പേരിൽ ഒരു വിവാദം ഇനി ഉണ്ടാക്കാൻ താല്പര്യമില്ലെന്നും വിശദീകരിച്ചു.
തന്നെ ക്ഷണിക്കുന്ന മണിയെ കുറിച്ചുള്ള എല്ലാ അനുസ്മരണ യോഗങ്ങളിലും താൻ പങ്കെടുക്കുമെന്നും മണിയോടുള്ള സ്‌നേഹം എപ്പോഴും ഓർക്കാൻ ഇഷ്ടപെടുന്ന ആളാണ് താനെന്നും വിനയൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.