- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണോ കലാഭവൻ മണിയുടെ അവസാന ചിത്രം? പാടിയിൽ നിന്നു പകർത്തി എന്നവകാശപ്പെടുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; മരണത്തിൽ ദുരൂഹത നീങ്ങാത്തതിൽ വിഷമത്തോടെ ആരാധകർ
തിരുവനന്തപുരം: കലാഭവൻ മണി മരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ചാലക്കുടിയിലെ ഔട്ട്ഹൗസായ പാടിയിൽ നിന്ന് പകർത്തിയതെന്ന് പറയപ്പെടുന്ന ചിത്രം സോഷ്യൽമീഡിയയിൽ വൻ തരംഗമാകുന്നു. മണിയുടെ അവസാന ഫോട്ടോയാണിതെന്നാണ് അവകാശപ്പെടുന്നത്. വെള്ള ഷർട്ടും ചുവപ്പ് മുണ്ടും ഉടുത്ത് കസേരയിൽ ഇരിക്കുന്ന മണിയെയാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. രാത്രിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നതെങ്കിലും മണിയെ വ്യകതമായി തന്നെ കാണാൻ കഴിയുന്നുണ്ട്. അതേസമയം, മണിയുടേത് ആത്മഹത്യയെന്നോ കൊലപാതകമെന്നോ തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മണിയുടേതുകൊലപാതകമാകാനുള്ള സാധ്യത കുറവാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. മണിയുടെ സഹായികളുടെ മൊഴികളിലും സംശയിക്കത്തക്ക വൈരുദ്ധ്യങ്ങളില്ല. കഴിഞ്ഞ ഒരാഴ്ചയായി മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മണി വാറ്റുചാരായം കഴിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. വാറ്റുചാരായത്തിലൂടെയാകാം മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം എത്തിയത് എന്ന നിഗമനത്തിലായി
തിരുവനന്തപുരം: കലാഭവൻ മണി മരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ചാലക്കുടിയിലെ ഔട്ട്ഹൗസായ പാടിയിൽ നിന്ന് പകർത്തിയതെന്ന് പറയപ്പെടുന്ന ചിത്രം സോഷ്യൽമീഡിയയിൽ വൻ തരംഗമാകുന്നു. മണിയുടെ അവസാന ഫോട്ടോയാണിതെന്നാണ് അവകാശപ്പെടുന്നത്.
വെള്ള ഷർട്ടും ചുവപ്പ് മുണ്ടും ഉടുത്ത് കസേരയിൽ ഇരിക്കുന്ന മണിയെയാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. രാത്രിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നതെങ്കിലും മണിയെ വ്യകതമായി തന്നെ കാണാൻ കഴിയുന്നുണ്ട്.
അതേസമയം, മണിയുടേത് ആത്മഹത്യയെന്നോ കൊലപാതകമെന്നോ തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മണിയുടേതുകൊലപാതകമാകാനുള്ള സാധ്യത കുറവാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. മണിയുടെ സഹായികളുടെ മൊഴികളിലും സംശയിക്കത്തക്ക വൈരുദ്ധ്യങ്ങളില്ല.
കഴിഞ്ഞ ഒരാഴ്ചയായി മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മണി വാറ്റുചാരായം കഴിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. വാറ്റുചാരായത്തിലൂടെയാകാം മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം എത്തിയത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. മരണം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്താൻ കൂടുതൽ പരിശോധന ഫലങ്ങൾ ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചു.
മണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ അയച്ച് പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അളവ് എത്രയെന്ന് കണ്ടെത്താൻ ഹൈദരാബാദിലെ പരിശോധനയിൽ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. നേരത്തെ മണിയുടെ രക്തത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ കറുപ്പിന്റേയും കഞ്ചാവിന്റേയും അംശം കണ്ടെത്തിയിരുന്നു.