- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദി മുജീബ്...താങ്കൾ നല്ലൊരു സിനിമ സ്നേഹിയാണ്! പോയ വർഷം കലാഭവൻ ഷാജോൺ നായകനായി അഭിനയിച്ച പരീത് പണ്ടാരി എന്ന ചിത്രം തിരഞ്ഞു പിടിച്ചു കണ്ട പ്രേക്ഷകന് നന്ദി പറഞ്ഞ് ഷാജോൺ
കോഴിക്കോട്: തിയറ്ററിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് പരീത് പണ്ടാരി എന്ന കലാഭവൻ ഷാജോൺ ചിത്രം. പച്ചയായ ജീവിത കഥ പറയുന്ന ഈ ചിത്രം പക്ഷേ പരാജയപ്പെട്ടു. എന്നാൽ ഈ ചിത്രം തിരഞ്ഞു പിടിച്ചു കണ്ട ആരാധകനോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ ഷാജോൺ. ഫേസ്‌ബുക്കിലൂടെയായിരുന്നു ഷാജോൺ ആരാധകനോട് നന്ദി പറഞ്ഞത്. ഷാജോണിന്റെ പോസ്റ്റിലേക്ക്, നന്ദി മുജീബ്...താങ്കൾ ആരണന്ന് എനിക്കറിയില്ല , പക്ഷേ ഒന്ന് മാത്രം അറിയാം . താങ്കൾ നല്ലൊര് സിനിമ സ്നേഹിയാണ് ! കാരണം ,പരീത് പണ്ടാരി ഇറങ്ങി ഒരു വർഷം തികയുംബോൾ തിയ്യേറ്ററിൽ കാണാൻപറ്റാതെപോയ ഈ നല്ല സിനിമയെ തിരഞ്ഞ് പിടിച്ച് കാണാൻ താങ്കളും കുടുംബവും കാണിച്ച നല്ല മനസ്സിന് നന്ദി !എനിക്ക് പുതുവർഷ പുലരിയിൽ പുത്തനുണർവാണ് താങ്ങളുടെ ഈ വാക്കുകൾ.... സിനിമ എന്ന കലയോട് നീതി പൂർവ്വം നിലകൊള്ളുന്ന താങ്കൾ ഇനിയും അസ്തമിക്കാത്ത നല്ല പ്രേക്ഷകന്റെ ലക്ഷണങ്ങളാണ് ! തിയ്യറ്ററിൽ വലിയ ഓളങ്ങൾ സൃഷ്ടിക്കാതെപോയ ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനമനസ്സിൽ വിങ്ങലിന്റെ
കോഴിക്കോട്: തിയറ്ററിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് പരീത് പണ്ടാരി എന്ന കലാഭവൻ ഷാജോൺ ചിത്രം. പച്ചയായ ജീവിത കഥ പറയുന്ന ഈ ചിത്രം പക്ഷേ പരാജയപ്പെട്ടു. എന്നാൽ ഈ ചിത്രം തിരഞ്ഞു പിടിച്ചു കണ്ട ആരാധകനോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ ഷാജോൺ. ഫേസ്‌ബുക്കിലൂടെയായിരുന്നു ഷാജോൺ ആരാധകനോട് നന്ദി പറഞ്ഞത്.
ഷാജോണിന്റെ പോസ്റ്റിലേക്ക്,
നന്ദി മുജീബ്...താങ്കൾ ആരണന്ന് എനിക്കറിയില്ല , പക്ഷേ ഒന്ന് മാത്രം അറിയാം . താങ്കൾ നല്ലൊര് സിനിമ സ്നേഹിയാണ് ! കാരണം ,പരീത് പണ്ടാരി ഇറങ്ങി ഒരു വർഷം തികയുംബോൾ തിയ്യേറ്ററിൽ കാണാൻപറ്റാതെപോയ ഈ നല്ല സിനിമയെ തിരഞ്ഞ് പിടിച്ച് കാണാൻ താങ്കളും കുടുംബവും കാണിച്ച നല്ല മനസ്സിന് നന്ദി !എനിക്ക് പുതുവർഷ പുലരിയിൽ പുത്തനുണർവാണ് താങ്ങളുടെ ഈ വാക്കുകൾ.... സിനിമ എന്ന കലയോട് നീതി പൂർവ്വം നിലകൊള്ളുന്ന താങ്കൾ ഇനിയും അസ്തമിക്കാത്ത നല്ല പ്രേക്ഷകന്റെ ലക്ഷണങ്ങളാണ് ! തിയ്യറ്ററിൽ വലിയ ഓളങ്ങൾ സൃഷ്ടിക്കാതെപോയ ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനമനസ്സിൽ വിങ്ങലിന്റെ ഓളങ്ങൾ സ്യഷ്ട്ടിക്കുന്നു എന്നറിഞ്ഞതിൽ ഒരു നടനെന്ന നിലക്ക് ഞാൻ സന്തോഷവാനാണ് , നന്ദി .. കലാഭവൻ ഷാജോൺ
നവാഗതനായ ഗഫൂർ ഏലിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സജിത മഠത്തിലായിരുന്നു നായിക. ഷാജോണിനെ കൂടാതെ ജോയ് മാത്യു, അൻസിബ ഹസൻ, രശ്മി സതീഷ്, ടിനി ടോം, ജാഫർ ഇടുക്കി, സുനിൽ സുഖദ, സത്താർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.