കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം സാഹിത്യം,സംസ്‌കൃതം വേദാന്തം, സംസ്‌കൃതം ന്യായം, മലയാളം, ഹിന്ദി, ചരിത്രം, ഉറുദു,ഭരതനാട്യം, മോഹിനിയാട്ടം, വാസ്തുവിദ്യ, ആയുർവേദ, സൈക്കോളജി, തിയേറ്റർ എന്നീ വിഭാഗങ്ങളിൽ പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിവിധ പഠന വിഭാഗങ്ങളിലായി 38 ഒഴിവുകളാണുള്ളത്. പ്രൊഫസർക്ക്
1,44,200/-, അസിസ്റ്റന്റ് പ്രൊഫസർക്ക് 57,700/- എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.
പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രായപരിധിയില്ല.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 01.01.2021 ൽ 40 വയസ് കവിയരുത്. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവുകൾ


അസിസ്റ്റന്റ് പ്രൊഫസർ

ആയുർവേദം - ഒരു ഒഴിവ് (ജനറൽ)

ഹിന്ദി - എട്ട് ഒഴിവുകൾ (ജനറൽ - നാല്, ഒ.ബി.സി. -ഒന്ന്,
മുസ്ലിം- രണ്ട്, എൽ.സി/ എ.ഐ. -ഒന്ന്)

ചരിത്രം - മൂന്ന് ഒഴിവുകൾ (ജനറൽ- ഒന്ന്, ഈഴവ- ഒന്ന്,
വിശ്വകർമ്മ ഒന്ന് )

മലയാളം - രണ്ട് ഒഴിവുകൾ (ജനറൽ)

മോഹിനിയാട്ടം - ഒരു ഒഴിവ് (ഈഴവ )

സൈക്കോളജി - രണ്ട് ഒഴിവുകൾ (ജനറൽ -ഒന്ന്, എസ്.സി- ഒന്ന്.)

സംസ്‌കൃതം ന്യായം - ഒരു ഒഴിവ് (ജനറൽ)

സംസ്‌കൃതം സാഹിത്യം - അഞ്ച് ഒഴിവുകൾ (ഓപ്പൺ- രണ്ട്, എസ്.സി.- ഒന്ന്,
ഈഴവ- രണ്ട്)

സംസ്‌കൃതം വേദാന്തം - രണ്ട് ഒഴിവ് (ജനറൽ- ഒന്ന്, എസ്.ടി. - ഒന്ന്)

തിയേറ്റർ - ഒരു ഒഴിവ് (മുസ്ലിം)

ഉർദു - ഒരു ഒഴിവ് (ജനറൽ)

എൻ.സി.എ. (നോ കാൻഡിഡേറ്റ്സ് അവയിലെബിൾ) ഒഴിവുകൾ: -

പ്രൊഫസർ

മലയാളം - ഒരു ഒഴിവ് (ഒബിസി)

സംസ്‌കൃതം വേദാന്തം - ഒരു ഒഴിവ് (ജനറൽ)

സംസ്‌കൃതം സാഹിത്യം - ഒരു ഒഴിവ് (ഒബിസി)

സംസ്‌കൃതം ന്യായം - ഒരു ഒഴിവ് (ജനറൽ)

അസിസ്റ്റന്റ് പ്രൊഫസർ

ഭരതനാട്യം - ഒരു ഒഴിവ് (എസ്.ടി.)

സംസ്‌കൃതം സാഹിത്യം - രണ്ട് ഒഴിവുകൾ (ശാരീരിക വെല്ലുവിളികൾ നേരിടുന്ന
(ശ്രവണശേഷിയില്ലാത്തതും കേൾവിക്കുറവുമുള്ളതും

-1, ചലനശേഷിക്കുറവുള്ളത്- 1 )

സംസ്‌കൃതം വേദാന്തം - മൂന്ന് ഒഴിവുകൾ - (എൽ.സി. / എ.ഐ- 1, നാടാർ-
ഒന്ന്, ഒ. എക്സ്- 1)

വാസ്തുവിദ്യ- ഒരു ഒഴിവ് (എസ്.സി)

പ്രൊഫസർ തസ്തികയിൽ ജനറൽ വിഭാഗത്തിന് 5000 രൂപയും എസ്.സി/എസ്.ടി/

പി.എച്ച് വിഭാഗത്തിന് 1250 രൂപയും, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജനറൽ വിഭാഗത്തിന് 3000 രൂപയും എസ്.സി/എസ്.ടി/ പി.എച്ച് വിഭാഗത്തിന് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട

അവസാന തീയതി 24.12.2021. അപേക്ഷയുടെ പ്രിന്റ് കോപ്പി 31.12.2021 ന് വൈകീട്ട് 4.00 മണിക്ക് മുൻപ് രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്‌ക്രിറ്റ്, കാലടി - 683574 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദർശിക്കുക.