- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന ജോൺസൺ ഇന്ന് നാട്ടിലേക്ക് മടങ്ങും
കുവൈറ്റ് സിറ്റി: പക്ഷാഘാതം സംഭവിച്ച് വലതുഭാഗം തളർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ജോൺസൺ ജോസഫ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. ജോൺസനെ നാട്ടിലേക്കയക്കുന്നതിനും ചികിത്സക്കുമായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റ് സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹായത്തോടെ നടത്തിയ പ്രവർത്തന ഫലമായി അദ്ദേഹം ഞായറാഴ്ച വൈകിട്ടുള്ള കുവൈറ്റ് എയർവേയ്‌സ് വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി സുഹൃത്തുക്കളുടേയും ആശുപത്രി ജീവനക്കാരുടേയും പരിചരണത്തിലായിരുന്നു അദ്ദേഹം. നാട്ടിൽ രോഗാതുരയായ അമ്മയും, വിദ്യാർത്ഥികളായ രണ്ട് മക്കളും, ഭാര്യയും അടങ്ങുന്ന കുടുംബം കുവൈറ്റിൽ ചെറിയ ജോലികൾ ചെയ്തു വന്ന ജോൺസന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്.
കുവൈറ്റ് സിറ്റി: പക്ഷാഘാതം സംഭവിച്ച് വലതുഭാഗം തളർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ജോൺസൺ ജോസഫ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു.
ജോൺസനെ നാട്ടിലേക്കയക്കുന്നതിനും ചികിത്സക്കുമായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റ് സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹായത്തോടെ നടത്തിയ പ്രവർത്തന ഫലമായി അദ്ദേഹം ഞായറാഴ്ച വൈകിട്ടുള്ള കുവൈറ്റ് എയർവേയ്‌സ് വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ ഒരു മാസക്കാലമായി സുഹൃത്തുക്കളുടേയും ആശുപത്രി ജീവനക്കാരുടേയും പരിചരണത്തിലായിരുന്നു അദ്ദേഹം. നാട്ടിൽ രോഗാതുരയായ അമ്മയും, വിദ്യാർത്ഥികളായ രണ്ട് മക്കളും, ഭാര്യയും അടങ്ങുന്ന കുടുംബം കുവൈറ്റിൽ ചെറിയ ജോലികൾ ചെയ്തു വന്ന ജോൺസന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്.
Next Story