- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്ക കലാലയം സാംസ്‌കാരിക വേദി ടോക്ക്അപ് സംഘടിപ്പിച്ചു
മക്ക: ന്യൂ നോർമൽ യുവത്വം മാരികൾക്ക് ലോക്കിടും എന്ന പ്രമേയത്തിൽ ആർ എസ് സി യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി മക്കയിൽ ടോക്ക് അപ് സംഘടിപ്പിച്ചു.
സാംസ്‌കാരിക പ്രവർത്തനത്തിന്റെ സോഷ്യൽ സ്‌പെയ്‌സ് എന്ന ശീർഷകത്തിൽ നടന്ന സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിഷയാവതരണം നടത്തി.വർത്തമാന കാലഘട്ടത്തിൽ സാംസ്‌കാരിക പ്രവർത്തനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നാണ് സോഷ്യൽ മീഡിയ. അത് ഉപയോഗിക്കുന്നതിൽ വലിയ ജാഗ്രത പാലിക്കണമെന്നും മൂല്യ ബോധത്തോടെ കൂടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിഷയാവതരണത്തിൽ അഭിപ്രായപ്പെട്ടു. സമകാലിക സാമൂഹിക പരിസരത്ത് യുവാക്കളുടെ കർമ്മശേഷിയെ ധാർമിക മൂല്യത്തോടെ പ്രയോജനപ്പെടുത്തുന്നതിന്റെ ആശങ്കകളും പ്രതീക്ഷകളും ചർച്ചയിൽ വിവിധ സംഘടന നേതാക്കൾ പങ്കുവെച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
വിവിധ സഹായങ്ങൾ പൊതു സമൂഹത്തിനു എത്തിക്കുന്നതിൽ എല്ലാ സംഘടനകൾക്കും സോഷ്യൽ മീഡിയ ആയിരുന്നു പ്രധാനം. അത്തരം നന്മകൾ നിലനിൽക്കുമ്പോഴും തെറ്റായ ഉപയോഗ ക്രമത്തിന്റെ ഫലമായി പലപ്പോഴും സോഷ്യൽ മീഡിയയുടെ പ്രാധാന്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു. സംഘടനകൾക്കും മറ്റും ഇത്തരം സംഗമങ്ങൾ നടത്തുന്നതിലും സോഷ്യൽ മീഡിയയുടെ ഉപയോഗ വളർച്ചയാണ് എടുത്തുകാണിക്കുന്നതെന്നു പ്രതികരണ സെഷനിൽ പങ്കെടുത്ത മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ആർ എസ് സി ഗൾഫ് കൗൺസിലംഗം അഹമ്മദ് ഷെറിൻ മോഡറേറ്ററായിരുന്നു. ഷാനിയാസ് കുന്നിക്കോട് (ഓ ഐ സി സി) ഷിബു തിരുവനന്തപുരം (നവോദയ) കുഞ്ഞുമോൻ കാക്കിയ ( കെഎംസിസി) ജമാൽ കരുളായി (എസ് വൈ എസ് കേരള )ടി എസ് ബി തങ്ങൾ (ഐ സി എഫ്) തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ പട്ടാമ്പി സ്വാഗതവും ഖയ്യും ഖാദിസിയ്യ നന്ദിയും പറഞ്ഞു