വേങ്ങര: വേങ്ങര വാദി ഹസനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കലാലയം പുസ്തക പുരയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി യുടെ കീഴിലാണ് പുസ്തക പുര പ്രവർത്തിച്ചു വരുന്നത്.

നിലവിലുള്ള സൗകര്യങ്ങൾക്കു പുറമെ വിശാലമായ സംവിധാനങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി നടക്കുക. വിശാലമായ റീഡിങ് റൂം, അനുകാലിക ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. പുസ്തകങ്ങളുടെ ശേഖരണം പൊതു ജനങ്ങളിൽ നിന്നുമാണ് നടത്തുന്നത്. വരും കാലത്ത് വായന പ്രേമികളുടെ സങ്കേതമായി കലാലയം പുസ്തക മാറും. ആയിരം വായനക്കാർക്ക് അംഗത്വം നൽകുന്നതിനും പതിനായിരം പുസ്തകം സംഘടിപ്പിക്കുന്നതിനും പദ്ദതികൾ നടന്നു വരുന്നു.

പുസ്തക ശേഖരത്തത്തിന്റെ ഉദ്ഘാടനം ബദറുദു ജാ ഇസ്ലാമിക് അക്കാഡമി ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി തങ്ങൾ പുസ്തകംങ്ങൾ എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ അബ്ദു റഷീദിന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം കെ മുഹമ്മദ് സ്വഫ് വാൻ, കെ അബ്ദുൽ ജലീൽ, പി എ നസീർ സഖാഫി, കെ പി യൂസുഫ് സഖാഫി., കെ സി മുഹ്യുദ്ദീൻ സഖാഫി എന്നിവർ സംബന്ധിച്ചു