- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലിലുള്ള കടന്നുകയറ്റം കേരളത്തിൽ അനുവദിക്കരുത് - കലാലയം സാംസ്‌കാരിക വേദി
പ്രമുഖ എഴുത്തുകാരനായ കെ പി രാമനുണ്ണിക്ക് നേരെയും കേരള വർമ കോളേജ് അദ്ധ്യാപികയായ ദീപ നിശാന്തിനെതിരെയും ഉയർന്നു വന്ന ഭീഷണിയും വകവരുത്തുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും കേരളത്തിൽ വിലപ്പോകരുതെന്ന് കലാലയം സാംസ്‌കാരിക വേദി പ്രസ്താവനയിൽ പറഞ്ഞു. സൈബർ സാധ്യതകളെ ദുരുപയോഗം ചെയ്ത് രാജ്യത്ത് അപകടകരമായ രീതിയിൽ വർധിച്ച് കൊണ്ടിരിക്കുന്ന വിധ്വംസക പ്രവണതകൾക്കെതിരെ ഓരോ പൗരന്മാരും ഉണർന്നു പ്രവർത്തിക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും തുറന്ന് ഇടപെടുന്നവരെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ദുഷ്ട ശക്തികളുടെ ശ്രമം അപലപനീയവും നീചവുമാണ്. വിശ്വാസത്തിന്റെ മറവിൽ വിഭാഗീയത പരത്തുന്നവരെ എത്രയം പെട്ടെന്ന് നിയമത്തിനു മുമ്പിൽ കൊണ്ട് വന്ന് മഹത്തായ ഇന്ത്യൻ പാരമ്പര്യത്തേയും കേരളീയ സാംസ്‌കാരിക തനിമനേയും സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് കലാലയം അഭിപ്രായപ്പെട്ടു. അധികാരത്തിലിരിക്കുന്നവർക്കെതിരെ അപ്രിയമായതൊന്നും മിണ്ടരുതെന്ന ധാർഷ്ട്യം നിലനില്ക്കുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ ബോധവാന്മാരാവുകയും അതിക്രമങ്ങളെയും കയ്യേറ്റ
പ്രമുഖ എഴുത്തുകാരനായ കെ പി രാമനുണ്ണിക്ക് നേരെയും കേരള വർമ കോളേജ് അദ്ധ്യാപികയായ ദീപ നിശാന്തിനെതിരെയും ഉയർന്നു വന്ന ഭീഷണിയും വകവരുത്തുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും കേരളത്തിൽ വിലപ്പോകരുതെന്ന് കലാലയം സാംസ്‌കാരിക വേദി പ്രസ്താവനയിൽ പറഞ്ഞു. സൈബർ സാധ്യതകളെ ദുരുപയോഗം ചെയ്ത് രാജ്യത്ത് അപകടകരമായ രീതിയിൽ വർധിച്ച് കൊണ്ടിരിക്കുന്ന വിധ്വംസക പ്രവണതകൾക്കെതിരെ ഓരോ പൗരന്മാരും ഉണർന്നു പ്രവർത്തിക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും തുറന്ന് ഇടപെടുന്നവരെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ദുഷ്ട ശക്തികളുടെ ശ്രമം അപലപനീയവും നീചവുമാണ്. വിശ്വാസത്തിന്റെ മറവിൽ വിഭാഗീയത പരത്തുന്നവരെ എത്രയം പെട്ടെന്ന് നിയമത്തിനു മുമ്പിൽ കൊണ്ട് വന്ന് മഹത്തായ ഇന്ത്യൻ പാരമ്പര്യത്തേയും കേരളീയ സാംസ്‌കാരിക തനിമനേയും സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് കലാലയം അഭിപ്രായപ്പെട്ടു.
അധികാരത്തിലിരിക്കുന്നവർക്കെതിരെ അപ്രിയമായതൊന്നും മിണ്ടരുതെന്ന ധാർഷ്ട്യം നിലനില്ക്കുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ ബോധവാന്മാരാവുകയും അതിക്രമങ്ങളെയും കയ്യേറ്റങ്ങളെയും എന്തു വിലകൊടുത്തും ചെറുത്ത് തോൽപിക്കാൻ മുന്നിട്ടിറങ്ങുകയും വേണം. സൈബർ സങ്കേതങ്ങളെ നിർമ്മാണാത്മക പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരം വിധ്വംസക പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നതിനെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. ഏതെങ്കിലും കോണിൽ നിന്ന് ഉയർന്നു വരുന്ന അശുഭപ്രവണതകളെ പർവതീകരിക്കുന്നതിനും സാമാന്യവൽകരിക്കുന്നതിനും ആകരുത് വാർത്തകളും വ്യാഖ്യാനങ്ങളും.
പ്രത്യേകിച്ച് സാംസ്‌കാരിക പ്രവർത്തകർ, എഴുത്തുകാർ എന്നിവരുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവരോട് ആദരവും സഹിഷ്ണുതയും പുലർത്തിയ പാരമ്പര്യമായ നമ്മുടെ നാടിനുള്ളത്. ഏക സംസ്‌കാര നിർമ്മാണ പ്രക്രിയ ആത്യന്തികമായി ഇന്ത്യൻ ജനാധിപത്യ തകർച്ചയിലേക്കാവും നയിക്കുക. രാജ്യത്തിന്റെ പാരസ്പര്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മത-ജാതി-രാഷ്ട്രീയ വിഭാഗീയതകൾ മറന്ന് ഒന്നിച്ചുള്ള പ്രവർത്തനങ്ങളേ ഫലം കാണുകയുള്ളൂവെന്നും കലാലയം സാസ്‌കാരിക വേദി കൂട്ടിച്ചേർത്തു.
റഹീം സഖാഫി വരവൂർ, മുഹമ്മദ് വി പി കെ, അൻവർ സലീം സഅദി, ഫൈസൽ ചെറുവണ്ണൂർ , മുസ്തഫ പേരാമ്പ്ര, അബ്ദുൽ ജലീൽ എടക്കുളം, ഷാഫി വെളിയങ്കോട്, നസീർ പയ്യോളി, എന്നിവർ സംബന്ധിച്ചു.