- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാദേവ ക്ഷേത്രത്തിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് കലാമണ്ഡലം ഗീതാനന്ദൻ വിടവാങ്ങി; കഴകക്കാരനായ അച്ഛൻ നിരുത്സാഹപ്പെടുത്തിയിട്ടും ഓട്ടൻതുള്ളൽ പഠിക്കാൻ വാശിപിടിച്ച് കലാമണ്ഡലത്തിൽ അദ്ധ്യാപകനായ മഹാപ്രതിഭ; അരങ്ങൊഴിയുന്നത് നാലു പതിറ്റാണ്ടിടെ അയ്യായിരത്തിലേറെ വേദികൾ പിന്നിട്ട് ആയിരങ്ങളെ ശിഷ്യരാക്കിയ കുഞ്ചൻ നമ്പ്യാരുടെ പിന്മുറക്കാരൻ
ഇരിങ്ങാലക്കുട: ഓട്ടൻതുള്ളൽ കലാകാരനും നടനുമായി കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ ക്ഷേത്രത്തിൽ ഓട്ടൻത്തുള്ളൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു അന്ത്യം. അഭിനേതാവ് എന്നതിനേക്കാൾ പ്രശസ്തനായ തുള്ളൽ കലാകാരൻ എന്ന നിലയിൽ കലാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ഗീതാനന്ദൻ. ഒട്ടേറെ ആസ്വാദകരേയും ചലച്ചിത്രലോകത്തുൾപ്പെടെ ഗീതാനന്ദൻ നേടിയെടുത്തു. അച്ഛനും ഗുരുവുമായ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. തുള്ളൽ കലയെന്ന നിലയിൽ അഷ്ടിമാത്രം നൽകിയ കാലത്താണ് കേശവൻ നമ്പീശൻ ജീവിച്ചത്. അതിനാൽ ദാരിദ്രം അറിഞ്ഞാണ് ഗീതാനന്ദനും വളർന്നത്. ഇക്കാരണം കൊണ്ടുതന്നെ മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചിരുന്നു ആ അച്ഛൻ. പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അമ്പലത്തിൽ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ജോലിക്കു ചേർന്നു ഗീതാനന്ദൻ. ഇതോടെ തു

ഇരിങ്ങാലക്കുട: ഓട്ടൻതുള്ളൽ കലാകാരനും നടനുമായി കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ ക്ഷേത്രത്തിൽ ഓട്ടൻത്തുള്ളൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു അന്ത്യം.
അഭിനേതാവ് എന്നതിനേക്കാൾ പ്രശസ്തനായ തുള്ളൽ കലാകാരൻ എന്ന നിലയിൽ കലാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ഗീതാനന്ദൻ. ഒട്ടേറെ ആസ്വാദകരേയും ചലച്ചിത്രലോകത്തുൾപ്പെടെ ഗീതാനന്ദൻ നേടിയെടുത്തു. അച്ഛനും ഗുരുവുമായ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. തുള്ളൽ കലയെന്ന നിലയിൽ അഷ്ടിമാത്രം നൽകിയ കാലത്താണ് കേശവൻ നമ്പീശൻ ജീവിച്ചത്. അതിനാൽ ദാരിദ്രം അറിഞ്ഞാണ് ഗീതാനന്ദനും വളർന്നത്. ഇക്കാരണം കൊണ്ടുതന്നെ മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചിരുന്നു ആ അച്ഛൻ. പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു.
അമ്പലത്തിൽ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ജോലിക്കു ചേർന്നു ഗീതാനന്ദൻ. ഇതോടെ തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറി ഗീതാനന്ദൻ. അദ്ദേഹത്തിന്റെ ശിഷ്യന്മാർ തുള്ളൽ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ലായിരുന്നു. ഒടുവിൽ താൻ സ്നേഹിച്ച അരങ്ങിൽ തുള്ളൽ അവതരിപ്പിക്കുന്നതിനിടെ തന്നെ ആ കലാകാരന് അന്ത്യം. കമലദളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 'തൂവൽ കൊട്ടാരം', 'മനസ്സിനക്കരെ', 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികൾ പൂർത്തിയാക്കിയതും അടുത്തിടെ വാർത്തയായി. ഒടുവിൽ തുള്ളൽ പ്രസ്ഥാനത്തിനായി ജീവശ്വാസംപോലും മാറ്റിവച്ച ആ മഹാ കലാകാരൻ വേദിയിയിൽ തുള്ളൽ അവതരിപ്പിക്കുമ്പോൾ തന്നെ വിടവാങ്ങുന്നു.
ഏറെക്കാലമായി സ്‌കൂൾ കലോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു ഗീതാനന്ദൻ. അദ്ദേഹത്തിന്റെ ശിഷ്യരില്ലാതെ കലോത്സവം ഇല്ലെന്നുതന്നെ പറയാവുന്ന സ്ഥിതി. അത്തരത്തിൽ ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട് ഗീതാനന്ദന്. അപ്പോഴും കലയെ മുറുകെപ്പിടിച്ചും മത്സരങ്ങൾക്കപ്പുറം കലയുടെ മൂല്യം ഓർമ്മിപ്പിച്ചുമായിരുന്നു ആ പ്രതിഭയുടെ ഇടപെടലുകൾ.
1992ൽ കമലദളത്തിൽ തുടങ്ങി ഇക്കൊല്ലത്തെ വികടകുമാരനിൽ വരെ അഭ്രപാളിയിൽ എത്തുന്ന താരവും കൂടിയാണ് ഗീതാനന്ദൻ. സത്യൻ അന്തിക്കാടിന്റേയും രാജസേനന്റേയും ചിത്രങ്ങളിൽ അദ്ദേഹത്തിന് കൂടുതലായി അവസരം ലഭിച്ചു. ശുദ്ധമദ്ദളം, വധു ഡോക്ടറാണ് എന്ന ചിത്രത്തിലെ ദല്ലാൾ, തൂവൽ കൊട്ടാരത്തിലെ വാര്യർ, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലെ വൈദ്യർ, മനസ്സിനക്കരെയിലെ വികാരി, നീരാജനത്തിലെ സെക്രട്ടറി രാഘവൻ, ആട്ടക്കഥയിലെ ഇളയതാശാൻ എന്നീ വേഷങ്ങളാണ് ശ്രദ്ധേയമായത്. ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഇമ്മിണി നല്ലൊരാൾ, റോമിയോ എന്നീ ചിത്രങ്ങളിലും ഗീതാനന്ദൻ വേഷമിട്ടു.
ഭാര്യ: ശോഭ ഗീതാനന്ദൻ, മക്കൾ - സനൽ കുമാർ, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, ജ്യേഷ്ഠൻ കലാമണ്ഡലം വാസുദേവൻ പ്രശസ്തനായ മൃദംഗം വിദ്വാൻ.

