- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരി നഗരസഭയിൽ കോൺഗ്രസിലെ ഗ്രൂപ്പ് കളി കൈയാങ്കളിയായി; ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി എ ഗ്രൂപ്പ് നേതാവിന് ഏകപക്ഷീയമായ സസ്പെൻഷൻ; തനിക്കെതിരെ തെളിവില്ലെന്ന് ജിയാസ്ജമാൽ; ഗ്രൂപ്പ് പോരിൽ സ്തംഭിച്ച് നഗരസഭാ വികസനം
കൊച്ചി:കളമശേരിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനിടെ ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ എ ഗ്രൂപ്പ് നേതാവിനെ ബലിയാടാക്കി സസ്‌പെൻഡ് ചെയ്‌തെന്ന് ആരോപണം.യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും, കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായ ജിയാസ് ജമാലിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജിയാസിനൊപ്പം മണ്ഡലം പ്രസിഡന്റ് അഷ്‌കർ പാനിയാപ്പള്ളിക്കും സസ്‌പെൻഷനുണ്ട്. തികച്ചും, ഏകപക്ഷീയമാണ് ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദിന്റെ നടപടിയെന്ന് ജിയാസ് ജമാൽ ആരോപിച്ചു.നിലവിലെ നഗരസഭ ചെയർമാൻ ജെസി പീറ്ററെ പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് ആരോപണം.ഐഗ്രൂപ്പ് നേതാവും, കെപിസിസി അംഗവുമായ ജമാൽ മണക്കാടനും,നഗരസഭാ വികസനകാര്യ സമിതി അധ്യക്ഷയുമായ റുഖിയ ജമാലും അടക്കമുള്ളവർക്ക് ഒത്താശ ചെയ്യുകയാണ് നേതൃത്വമെന്നും പരാതിയുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി ശനിയാഴ്ച രാത്രി വിവാഹസൽക്കാര ഹാളിനോടുചേർന്നുണ്ടായ സംഘട്ടനത്തിൽ റുഖിയ ജമാലിനും സഹോദരനും പരിക്കേറ്റിരുന്നു. ഇതിൽ ജിയാസ് ജമാൽ ഉൾപ്പെടെ നാലുപേർക്കെതിരെ കളമശേരി പൊലീസ് കേസെടുത്തിട്ടുണ
കൊച്ചി:കളമശേരിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനിടെ ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ എ ഗ്രൂപ്പ് നേതാവിനെ ബലിയാടാക്കി സസ്‌പെൻഡ് ചെയ്‌തെന്ന് ആരോപണം.യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും, കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായ ജിയാസ് ജമാലിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജിയാസിനൊപ്പം മണ്ഡലം പ്രസിഡന്റ് അഷ്‌കർ പാനിയാപ്പള്ളിക്കും സസ്‌പെൻഷനുണ്ട്.
തികച്ചും, ഏകപക്ഷീയമാണ് ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദിന്റെ നടപടിയെന്ന് ജിയാസ് ജമാൽ ആരോപിച്ചു.നിലവിലെ നഗരസഭ ചെയർമാൻ ജെസി പീറ്ററെ പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് ആരോപണം.ഐഗ്രൂപ്പ് നേതാവും, കെപിസിസി അംഗവുമായ ജമാൽ മണക്കാടനും,നഗരസഭാ വികസനകാര്യ സമിതി അധ്യക്ഷയുമായ റുഖിയ ജമാലും അടക്കമുള്ളവർക്ക് ഒത്താശ ചെയ്യുകയാണ് നേതൃത്വമെന്നും പരാതിയുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി ശനിയാഴ്ച രാത്രി വിവാഹസൽക്കാര ഹാളിനോടുചേർന്നുണ്ടായ സംഘട്ടനത്തിൽ റുഖിയ ജമാലിനും സഹോദരനും പരിക്കേറ്റിരുന്നു. ഇതിൽ ജിയാസ് ജമാൽ ഉൾപ്പെടെ നാലുപേർക്കെതിരെ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. എഗ്രൂപ്പ് നേതാവും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജിയാസ് ജമാലിന്റെ ഭാര്യയുടെ പരാതിയിൽ റുഖിയയുടെ ഭർത്താവ് കെപിസിസി അംഗം ജമാൽ മണക്കാടനും കണ്ടാലറിയാവുന്ന മറ്റ് ആറ് പേർക്കെതിരെയും കളമശേരി പൊലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.
നഗരസഭ അധ്യക്ഷ സ്ഥാനം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന പേരിൽ ഐ ഗ്രൂപ്പിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനാണ് മർദ്ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കളമശേരിയിൽ എ -ഐ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുന്നതിന് പിന്നാലെയാണ് അക്രമസംഭവം. കളമശേരി എംഎൽഎ ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവരുടെ ഫേസ്‌ബുക്ക് പ്രൊമോട്ടർ കൂടിയാണ് ജിയാസ്.
ശനിയാഴ്ച രാത്രി കളമശേരിയിലെ ഒരു വിവാഹച്ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. റുഖിയയെ മോശമായി ചിത്രീകരിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടത് റുഖിയ, ജിയാസിനെ വിളിച്ച് ചോദ്യംചെയ്തു. ഇതേത്തുടർന്നുണ്ടായ സംഘട്ടനത്തിലാണ് കേസുകൾക്കാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്.എന്നാൽ ഐ ഗ്രൂപ്പിന്റെ പരാതിയിൽ യാതൊരു തെളിവുമില്ലാതെയാണ് തന്റെ സസ്‌പെൻഷനെന്ന് ജിയാസ് ജമാൽ ആരോപിക്കുന്നു.വിവാഹ സൽക്കാര ചടങ്ങിൽ താൻ റൂഖിയ ജമാലിനെ അധിക്ഷേപിച്ചതായ ആരോപണത്തിലും കഴമ്പില്ല.
വരാപ്പുഴ പീഡന വീരനും,റാബ്‌റി ദേവിയും എന്ന പേരിൽ ഫേസ് ബുക്കിൽ വന്ന പോസ്റ്റുകൾക്ക് പിന്നിൽ താനാണെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ജിയാസ് ജമാൽ ചോദിക്കുന്നു്. റൂഖിയ ജമാലിനെയും, ജമാൽ മണക്കാടനെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളെന്താണെന്ന് വ്യക്തമാക്കുന്നതിലും അവർ പരാജയപ്പെട്ടിരിക്കുകയാണ്.
വനിതാസംവരണം വന്നതോടെ കളമശേരി നഗരസഭാ ചെയർമാനായിരുന്ന ജമാൽ മണക്കാടന് കഴിഞ്ഞ വട്ടം മൽസരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് തന്റെ ഭാര്യ റൂഖിയ ജമാലിനെ മൽസരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും, പരിചയസമ്പത്തുള്ളവർ മൽസരിച്ചാൽ മതിയെന്ന പാർലമെന്ററി പാർട്ടിയുടെ തീരുമാനത്തെ തുടർന്ന് ജെസി പീറ്ററിന് നറുക്ക് വീഴുകയായിരുന്നു.തെരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരാണ് ഇപ്പോൾ മറനീക്കി വരികയും, കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തത്.
നഗരസഭയിൽ ഗ്രൂപ്പ് പോരുകൊണ്ട് വികസനപ്രവർത്തനങ്ങൾ നടക്കാതായിട്ട് കാലങ്ങളായി. യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘം സ്ഥലമെടുപ്പിൽ കോടികളുടെ അഴിമതി ആരോപണമാണ് ഉയർന്നിരിക്കുന്നത്. നേതാക്കളുടെ തമ്മിലടി തീർക്കാൻ കെപിസിസി ഇടപെട്ടിട്ടും ഒരുഫലവുമില്ല.