- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരി മാലിന്യയാർഡ് പെരിയാറിനെ മലിനപ്പെടുത്തുന്നു; ജനകീയ കൂട്ടായ്മയിൽ മാലിന്യയാർഡ് നാളെ അടച്ചു പൂട്ടും
കളമശേരി: പെരിയാറിനെ മലിനപ്പെടുത്തുന്നു എന്നതിനാൽ കളമശേരി മാലിന്യയാർഡ് അടച്ചുപൂട്ടാൻ ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു. നാളെ വൈകുന്നേരം നാലിനാണ് കളമശ്ശേരി മാലിന്യയാർഡ് ജനകീയമായി അടച്ചു പൂട്ടുന്നത്. ദേശീയ പാതയോരത്താണ് കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ മാലിന്യയാർഡ്. ഹൈവേകൾ, സ്മശാനം, ജല സ്രോതസ്സുകൾ എന്നിവക്കടുത്തു മാലിന്യ ശേഖരണ യാർഡുകൾ പാടില്ല എന്നാണ് സുപ്രീം കോടതി നിയമിച്ച അൽമിത്ര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഈ മാലിന്യയാർഡ് അടച്ചു പൂട്ടാനുള്ള ഹൈക്കോടതി വിധി കളമശ്ശേരി മുനിസിപ്പാലിറ്റി നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. പുരുഷൻ ഏലൂർ, ഫ: അഗസ്റ്റിൻ വട്ടോളി , ഡോ: സി എം ജോയ് മാർട്ടിൻ ഗോപുരത്തിങ്കൽ, അഡ്വ: സി ആർ നീലകണ്ഠൻ , പോൾ തോമസ് കളമശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മാലിന്യയാർഡ് ജനകീയമായി അടച്ചു പൂട്ടുമെന്ന് ആം ആദ്മി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
കളമശേരി: പെരിയാറിനെ മലിനപ്പെടുത്തുന്നു എന്നതിനാൽ കളമശേരി മാലിന്യയാർഡ് അടച്ചുപൂട്ടാൻ ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു. നാളെ വൈകുന്നേരം നാലിനാണ് കളമശ്ശേരി മാലിന്യയാർഡ് ജനകീയമായി അടച്ചു പൂട്ടുന്നത്. ദേശീയ പാതയോരത്താണ് കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ മാലിന്യയാർഡ്. ഹൈവേകൾ, സ്മശാനം, ജല സ്രോതസ്സുകൾ എന്നിവക്കടുത്തു മാലിന്യ ശേഖരണ യാർഡുകൾ പാടില്ല എന്നാണ് സുപ്രീം കോടതി നിയമിച്ച അൽമിത്ര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഈ മാലിന്യയാർഡ് അടച്ചു പൂട്ടാനുള്ള ഹൈക്കോടതി വിധി കളമശ്ശേരി മുനിസിപ്പാലിറ്റി നടപ്പിലാക്കാൻ തയ്യാറായിട്ടില്ല.
പുരുഷൻ ഏലൂർ, ഫ: അഗസ്റ്റിൻ വട്ടോളി , ഡോ: സി എം ജോയ് മാർട്ടിൻ ഗോപുരത്തിങ്കൽ, അഡ്വ: സി ആർ നീലകണ്ഠൻ , പോൾ തോമസ് കളമശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മാലിന്യയാർഡ് ജനകീയമായി അടച്ചു പൂട്ടുമെന്ന് ആം ആദ്മി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
Next Story