- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗ്യത ഇല്ലാതിരുന്നിട്ടും പ്രത്യേക കേസായി പരിഗണിച്ച് 215 കോടിയുടെ കരാർ; നോട്ട് തയ്യാറാക്കയത് ശിവശങ്കർ; ഒരേ സമയം 800 കോടിയുടെ മരാമത്ത് പണിക്ക് പ്രത്യേക ഉത്തരവിലൂടെ അനുമതിയും; സ്റ്റാർട്ട് അപ്പ് മിഷൻ സമുച്ഛയത്തിൽ ഊരാളുങ്കലിന് വേണ്ടി നടന്നത് സമാനതകളില്ലാത്ത ഇടപെടൽ; രേഖകൾ മറുനാടൻ പുറത്തു വിടുന്നു
തിരുവനന്തപുരം. ഊരാളുങ്കൽ ലേബർ സർവ്വീസ് സൊസൈറ്റിക്ക് മതിയായ യോഗ്യത ഇല്ലാതിരുന്നിട്ടും സർക്കാർ വഴി വിട്ടു നല്കിയ 215.26 കോടി കരാർ സംബന്ധിച്ച വിശാദാംശങ്ങൾ മറുനാടൻ പുറത്തു വിടുന്നു. 2016 ഒക്ടോബറിലാണ് 3.4 ലക്ഷം സ്‌ക്വയർ ഫീറ്റിൽ 215.26 കോടി മുടക്കി കൊച്ചിയിലെ കളമശേരിയിൽ സ്റ്റാർട്ട് അപ്പ് മിഷന് വേണ്ടി കെട്ടിട സമുച്ഛയം പണിയാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിലെ സ്റ്റാർട്ട അപ്പുകൾക്ക് മികച്ച ഭൗതിക സാഹചര്യം ഒരുക്കുകയായിരുന്നു ഉദ്ദേശം.
കെട്ടിട സമുച്ഛയം നിർമ്മിക്കാനുള്ള തുക കിഫ്ബി വഴി അനുവദിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം പദ്ധതിക്ക് കിഫ്ബി ഭരണാനുമതി നല്കുകയും പദ്ധതിയുടെ അടങ്കൽ തുക 215.26 കോടിയായി നിജപ്പെടുത്തുകയും ചെയ്തു. പദ്ധതി നടത്തിപ്പിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴി കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് കരാർ ഊരാളുങ്കലിന് തന്നെ ഉറപ്പിക്കാനായി സർക്കാർ നീക്കം നടത്തിയത്. ഇതിനായി ഊരാളുങ്കൽ ചെയർമാൻ രമേശിനെ കൊണ്ട് മുഖ്യമന്ത്രിക്ക് ആദ്യം നിവേദനം നല്കിപ്പിച്ചു.
ഈ നിവേദനം പ്രത്യേക കേസായി ശിവശങ്കർ തന്നെ ഫയൽ ആക്കി മുകളിലോട്ട് സമർപ്പിച്ചു. ഇതിനിടെ ഇത്രയും വലിയ കരാർ എടുക്കാനുള്ള ഊരാളുങ്കലിന്റെ ശേഷി സംബന്ധിച്ച് പരിശോധ നടത്തിയ ധനവകുപ്പ് 50കോടിക്കപ്പുറമുള്ള കരാറുകൾ ഒരേ സമയം ഊരാളുങ്കലിന് ചെയ്യാൻ അനുമതി ഇല്ലന്ന് കണ്ടെത്തി. എന്നാൽ കരാർ ഊരാളുങ്കലിന് തന്നെ കൊടുക്കണമെന്നും ഇവരുടെ കരാർ നടത്തിപ്പ് ശേഷി ഉയർത്തണമെന്നും ധനവകുപ്പ് നിലാപടെടുത്തു. ഇതിന് ശേഷമാണ് ശിവശങ്കർ ഐ ടി സെക്രട്ടറി എന്ന നിലയിൽ പ്രത്യേക നോട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി മന്ത്രിസഭക്ക് ഫയൽ സമർപ്പിച്ചത്.
വിഷയം 2017 ഫെബ്രുവരിവരി രണ്ടിന് ചേർന്ന മന്ത്രി സഭയിൽ വന്നപ്പോൾ യാതൊരു ചർച്ചയും കൂടാതെ പ്രത്യേക കേസായി പരിഗണിച്ച് ഊരാളുങ്കലിന് കരാർ നല്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സർക്കാർ ഊരാളുങ്കലിന് ഒരേ സമയം ചെയ്യാവുന്ന മരാമത്തു പണികളുടെ കരാർ തുക 800 കോടിയായി ഉയർത്തി നൽകി. പിന്നീട് തുടർ നടപടികൾ പൂർത്തിയാക്കി ഫയൽ മരാമത്ത് പണി നടത്തിപ്പിന്റെ ഏജൻസി ആയ കേരള ഐ ടി ഇൻഫ്രസെട്രക്ടർ ലിമിറ്റഡിൽ എത്തിയപ്പോൾ കരാർ വിളിക്കാതെ ഒരു കമ്പിനിക്ക് മരാമത്ത് ജോലി നല്കുന്നതിലെ അനൗചിത്യം പല ഉന്നത ഉദ്യേഗസ്ഥരും ചൂണ്ടിക്കാട്ടി.
എന്നാൽ അന്നത്തെ ഐ ടി സെക്രട്ടറി ശിവശങ്കരനും കെഎസ്ഐടിഎൽ മാനേജിങ് ഡയറക്ടർ ജയശങ്കർ പ്രസാദും വിരുദ്ധ അഭിപ്രായം പറഞ്ഞ ഉദ്യോഗസ്ഥരെ തുടർ ചർച്ചക്ക് അവസരം നല്കാതെ സർക്കാർ തീരുമാനം നടപ്പിലാക്കാൻ നിർബന്ധിച്ചു. ഇതിനിടെ കെ എസ് ഐ ടി എല്ലിൽ മരാമത്ത് പണികളുടെ ചുമതലക്കാരനായ ജനറൽ മാനേജർ പദ്ധതി സംബന്ധിച്ച് കരാർ വിളിക്കണമെന്ന് നിലപാടെടുക്കുകയും കരാർ വിളിക്കുകയു ചെയ്തു. ഈ കരാറിലും ഊരാളുങ്കൽ പങ്കെടുത്തു. എന്നാൽ കരാറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് നാസിക് ആസ്ഥാനമായുള്ള പ്രകാശ് കൺസട്രുവൽ ലിമിറ്റഡ് ആയിരുന്നു. പദ്ധതി സംബ്ന്ധിച്ച ആദ്യ ഘട്ട ജോലികൾക്ക് ഇവർ ക്വാട്ട് ചെയ്തത് 87,9862885 കോടി രൂപയായരുന്നു.
ഈ കമ്പിനിക്ക് കരാർ നല്കുന്നതിന് പകരം രണ്ടാമത് എത്തിയ ഊരാളുങ്കലിന് കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചടർ ലിമിറ്റഡ് കരാർ നല്കുകയായിരുന്നു. ഊരാളുങ്കൽ ക്വാട്ട് ചെയ്തത് 88,8865127.25 കോടിയായിരുന്നു. മാത്രമല്ല പദ്ധതി സംബന്ധിച്ച നടപടികൾ സുതാര്യമാക്കാനും കരാർ വിളിക്കാനും നടപടി എടുത്ത ജനറൽ മാനേജരെ കമ്പിനിയിൽ നിന്നും ശിവശങ്കറും കൂട്ടരും പുകച്ച് പുറത്തു ചാടിക്കുകയും ചെയ്തു. തൂടർന്ന് ഉത്തരേന്ത്യ നിർമ്മാണ കമ്പിനിയായ പ്രകാശ് കൺസ്ട്രുവൽ കരാറില കള്ളക്കളിക്കെതിരെ കോടതിയെ സമീപിച്ചു. ആദ്യം കോടതി ഉത്തരവ് എതിരായാങ്കിലും ഹൈക്കോടതിയിൽ നിന്നും പ്രകാശ് കൺസ്ട്രുവൽ അനുകൂല വിധി സമ്പാദിച്ചു.
അപ്പോഴേക്കും ഊരാളുങ്കൽ പദ്ധതി സംബന്ധിച്ച നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നു. നിർമ്മാണ ജോലികൾ നിയന്ത്രിച്ചത് ഊരാളുങ്കലിൽ ഉന്നത തസ്തിക വഹിച്ചിരുന്ന ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ യുവതി ആയിരുന്നു. പദ്ധതി സംബന്ധിച്ച ജോലികൾ ഊരാളുങ്കൽ ഏറ്റെടുത്തതിനാൽ രണ്ടു മാസത്തിനകം പ്രകാശ് കൺസ്ട്രുവലിന് ഊരാളുങ്കൽ 90,02,242 രൂപ നൽകണം എന്നു കോടതി ഉത്തരവിടുകയും ചെയ്തു. ഈ വർഷം മാർച്ചിന് മുൻപ് തീരേണ്ട ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പകുതി പോലും ഊരാളുങ്കൽ തീർത്തിട്ടില്ലന്നും പറയപ്പെടുന്നു.
ഇനി സർക്കാർ ഇടപെട്ട് ഇവർക്ക് കരാർ കാലാവധി നീട്ടി കൊടുക്കുമെന്നാണ് സൂചന. ഈ കരാർ സംബന്ധിച്ച രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ശേഖരിച്ചു കഴിഞ്ഞു. ഇതിന് ശേഷമാണ് സൊസൈറ്റിയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടി കത്തു നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ അഡീഷൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചുറ്റിപ്പറ്റിയുള്ള ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഊരാളുങ്കിലിന് കത്ത് നൽകിയിരിക്കുന്നത് വിവിധ സർക്കാർ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിച്ചു, ബിനാമി ഇടപാടുകളിലൂടെ സ്വത്ത് സമ്പാദനം നടത്തി എന്നീ ആരോപണങ്ങളിലാണ് സി എം രവീന്ദ്രനെതിരായ അന്വേഷണം.
ഈ മാസം പത്തിന് ചോദ്യം ചെയ്യലിനായി കൊച്ചിയിൽ ഹാജരാകാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. സി എം രവീന്ദ്രന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്നു കഴിഞ്ഞ ഒരുമാസമായി ഇഡി. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഊരാളുങ്കലിന് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇഡി ഉദ്യോഗസ്ഥർ ഊരാളുങ്കലിൽ എത്തി രേഖകൾ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് സാമ്പത്തി ഇടപാടുകൾ തേടിയുള്ള കത്ത്. അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദവിവരങ്ങളാണ് തേടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പൂർത്തിയാക്കിയതും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെയെല്ലാം വിവരങ്ങൾ ഇതിൽ ഉൾപ്പെടും.
സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ, ആർക്കെല്ലാം പണം നൽകി, ആരിൽനിന്നെല്ലാം പണം സ്വീകരിച്ചു, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയെല്ലാം ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കലിന് പല കരാറുകളും ലഭിച്ചതിൽ സി എം രവീന്ദ്രന്റെ അവിഹിത ഇടപെടലുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധനയ്ക്ക് ഇഡി തുടക്കമിട്ടിരിക്കുന്നത്. കോഴിക്കോട് പന്ത്രണ്ടോളം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സി എം രവീന്ദ്രനു ബിനാമി ഇടപാടുകളുണ്ടെന്ന നിഗമനത്തിലാണ് ഇഡി.
മറുനാടന് മലയാളി ബ്യൂറോ