വോക്കിങ്: യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള നവംബർ ഏഴിനു ബ്രോഡ് വാട്ടർ സ്‌കൂളിൽ നടക്കും. രാവിലെ 10 മുതൽ മത്സരങ്ങൾ ആരംഭിക്കും. കലാമേളയുടെ സുഖമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ വോക്കിംഗിൽ നടന്ന റീജൺ മീറ്റിംഗിൽ തെരഞ്ഞെടുത്തു.

യുക്മ നാഷണൽ ട്രഷറർ ഷാജി തോമസ്, സ്ഥാപക പ്രസിഡന്റ് വർഗീസ് ജോൺ എന്നിവർ രക്ഷാധികാരികളായും റീജണൽ പ്രസിഡന്റ് മനോജ് പിള്ള ചെയർമാനും സെക്രട്ടറി ജോമാൻ കുന്നേൽ വൈസ് ചെയർമാനുമായി വിപുലമായ കമ്മിറ്റിക്കാണു രൂപം കൊടുത്തിട്ടുള്ളത്.

ഡോ. സുഹാസ് ഹൈദ്രോസ് (ജനറൽ കൺവീനർ, ണങഅ), ടോമി തോമസ്, മാർക്ക് റെഡിങ് (പ്രോഗ്രാം കോഓർഡിനേറ്റർ), ടോമിച്ചൻ കൊഴുവനാൽ (പിആർഒ, ണങഅ). റിസപ്ഷൻ കമ്മിറ്റി: അഗസ്റ്റിൻ ജോസഫ് (പ്രസിഡന്റ്), ജോയിന്റ് കൺവീനർ: ജെനിസ് മൈക്കിൾ (റീജണൽ വൈസ്പ്രസിഡന്റ്). അംഗങ്ങളായി ബൈജു ജോർജ്, ഷിബു ഫെർണാണ്ടസ്, ജോഷി ജോസഫ്, റെജിമോൻ മാത്യു, റോബിൻ ഏബ്രഹാം, ജയശ്രീ അനിൽ, ജോസ് മത്തായി, ഡാനി സേവ്യർ, സി.കെ. സുജാതൻ, ബിനോയ് ചെറിയാൻ, പി.ജി. അജി, അമ്പിളി സോണി, പ്രിജോ വർഗീസ്, ഷിന്റോ ജേക്കബ്, ടോം ജെയിംസ് എന്നിവരെയും രജിസ്‌ട്രേഷൻ ആൻഡ് ഫിനാൻസ് കൺവീനർ സെബി പോൾ, മഹേഷ് രംഗനാഥൻ, ജോസ് മത്തായി (ജോ. കൺവീനർമാർ), അംഗങ്ങളായി ജയപ്രകാശ് പണിക്കർ, ഹെലൻ പയസ്, ജോസ് ആന്റോ, ദീപ അനിൽ, സോണി കോര, ബിനു ആന്റണി, സെബിൻ ജോസഫ്, ഏബ്രഹാം ജോസഫ്, റോബിൻ സെബാസ്റ്റ്യൻ എന്നിവരേയും അവാർഡ് കമ്മിറ്റിയിലേക്കു സി.എ. ജോസഫ് (കൺവീനർ), ഡെന്നീസ് വർഗീസ് (ജോ. കൺവീനർ), ഗിരീഷ് കൈപ്പള്ളി (ഓഫീസ് അഡ്‌മിൻ) എന്നിവരേയും തെരഞ്ഞെടുത്തു.