- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്പനയുടെ മകൾ ശ്രീമയും വെള്ളിത്തിരയിലേക്ക്; താരപുത്രിയുടെ ചുവടുവയ്പ്പ് കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന് ചിത്രത്തിലൂടെ
അന്തരിച്ച പ്രശശ്ത നടി കല്പനയുടെ മകൾ ശ്രീമയി വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. സംവിധായകൻ കമലിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ സിനിമാ പ്രവേശം. കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ ആരംഭിക്കും. ജൂണിൽ ചിത്രം തിയേറ്ററുകളിൽ എത്തും ഇന്ത്യൻ നിർമ്മിത സാധനങ്ങൾ മാത്രം വിൽക്കുന്ന ഒരു വ്യാപാരകേന്ദ്രമായ ഗാന്ധി ബസാറിനെ കേന്ദ്രീകരിച്ചാണ് സിനിമ. ഗാന്ധി ബസാറിന്റെ സംരക്ഷകരായ 20 വയസ്സുള്ള കുഞ്ചിയമ്മയും 40 വയസ്സിനുമേൽ പ്രായമുള്ള അഞ്ച് 'മക്കളും' തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കുഞ്ചിയമ്മയുടെ അഞ്ച് മക്കളായി കലാഭവൻ ഷാജോൺ, ശ്രീജിത് രവി, ഇർഷാദ്, സാജു നവോദയ, ബിനു പപ്പു എന്നിവരും അഭിനയിക്കുന്നു. ഇവരോടൊപ്പം തമിഴ് നടൻ നാസർ, ടിനി ടോം, സുധീർ കരമന എന്നിവരും വേഷമിടുന്നു. അബ്രാ മൂവീസിന്റെ ബാനറിലാണ് ചിത്രം നിർമ്മി
അന്തരിച്ച പ്രശശ്ത നടി കല്പനയുടെ മകൾ ശ്രീമയി വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. സംവിധായകൻ കമലിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ സിനിമാ പ്രവേശം.
കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ ആരംഭിക്കും. ജൂണിൽ ചിത്രം തിയേറ്ററുകളിൽ എത്തും
ഇന്ത്യൻ നിർമ്മിത സാധനങ്ങൾ മാത്രം വിൽക്കുന്ന ഒരു വ്യാപാരകേന്ദ്രമായ ഗാന്ധി ബസാറിനെ കേന്ദ്രീകരിച്ചാണ് സിനിമ. ഗാന്ധി ബസാറിന്റെ സംരക്ഷകരായ 20 വയസ്സുള്ള കുഞ്ചിയമ്മയും 40 വയസ്സിനുമേൽ പ്രായമുള്ള അഞ്ച് 'മക്കളും' തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കുഞ്ചിയമ്മയുടെ അഞ്ച് മക്കളായി കലാഭവൻ ഷാജോൺ, ശ്രീജിത് രവി, ഇർഷാദ്, സാജു നവോദയ, ബിനു പപ്പു എന്നിവരും അഭിനയിക്കുന്നു. ഇവരോടൊപ്പം തമിഴ് നടൻ നാസർ, ടിനി ടോം, സുധീർ കരമന എന്നിവരും വേഷമിടുന്നു. അബ്രാ മൂവീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.