- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4.19ന് ഏണീറ്റപ്പോൾ കൽപ്പനയും ഉണർന്നു; ഒപ്പം കിടന്ന കലാമ്മ അലാം വച്ച് എണീറ്റ് ചായയുമായി ചെന്നപ്പോൾ നിശ്ചലമായ ശരീരം; നടി കൽപ്പന മരിച്ച ഹൈദരാബാദിൽ സംഭവിച്ചത് എന്ത്?
കൊച്ചി: മലയാള സിനിമയിലെ താര സഹോദരിമാരായിരുന്നു കലാരഞ്ജിനിയും കൽപ്പനയും ഉർവ്വശിയും. സിനിമയ്ക്കും കലയ്ക്കുമായി ജീവിതം ഉഴിഞ്ഞു വച്ച കുടുംബത്തിലെ പിൻതലമുറക്കാർ. ഇതിൽ കൽപ്പന ഇന്ന് ഓർമ്മയാണ്. മലയാളിയുടെ മനസ്സിൽ നൊമ്പരങ്ങൾ അവശേഷിപ്പിച്ച് കൽപ്പനയുടെ മരണവാർത്ത എത്തിയത് ജനുവരിയിലാണ്. ഈ ഞെട്ടലിൽ നിന്ന് കുടുംബം ഇനിയും മുക്തമായിട്ടില്ല. ഹൈദരാബാദിലായിരുന്നു കൽപ്പനയുടെ മരണം. ഈ മരണത്ത് കുറിച്ച് കലാരഞ്ജിനി തുറന്ന് പ്രതികരിക്കുകയാണ്. മംഗളം വാരികയോടാണ് ഹൈദരബാദിലെ കൽപ്പനയുടെ അവസാന നിമിഷത്തെ കുറിച്ച് വിശദീകരിക്കുന്നത്. മംഗളം വാരികയോട് കാലാരഞ്ജിനി വിശദീകരിക്കുന്നത് ഇങ്ങനെ- എനിക്കും ഉർവശിക്കുമിടയിലെ മെയിൻപാർട്ടാണ് ഇല്ലാതായത്. ഒരു കണ്ണി വേർപെട്ടതുപോലെ. കഴിഞ്ഞ ഡിസംബറിൽ തമിഴ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ചെന്നൈയിൽ വന്നപ്പോൾ എനിക്കൊപ്പമാണ് താമസിച്ചത്. ചെന്നൈയിൽ വരുമ്പോഴൊക്കെ എനിക്കൊപ്പമായിരിക്കും. ഞാനില്ലെങ്കിൽ ഉർവശിയുടെ വീട്ടിൽ. ജനുവരി 27ാം തീയതി തൃപ്പൂണിത്തുറയിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിട്ടാണ് ഹൈദരാബാദിലേക്ക് പോ
കൊച്ചി: മലയാള സിനിമയിലെ താര സഹോദരിമാരായിരുന്നു കലാരഞ്ജിനിയും കൽപ്പനയും ഉർവ്വശിയും. സിനിമയ്ക്കും കലയ്ക്കുമായി ജീവിതം ഉഴിഞ്ഞു വച്ച കുടുംബത്തിലെ പിൻതലമുറക്കാർ. ഇതിൽ കൽപ്പന ഇന്ന് ഓർമ്മയാണ്. മലയാളിയുടെ മനസ്സിൽ നൊമ്പരങ്ങൾ അവശേഷിപ്പിച്ച് കൽപ്പനയുടെ മരണവാർത്ത എത്തിയത് ജനുവരിയിലാണ്. ഈ ഞെട്ടലിൽ നിന്ന് കുടുംബം ഇനിയും മുക്തമായിട്ടില്ല. ഹൈദരാബാദിലായിരുന്നു കൽപ്പനയുടെ മരണം. ഈ മരണത്ത് കുറിച്ച് കലാരഞ്ജിനി തുറന്ന് പ്രതികരിക്കുകയാണ്. മംഗളം വാരികയോടാണ് ഹൈദരബാദിലെ കൽപ്പനയുടെ അവസാന നിമിഷത്തെ കുറിച്ച് വിശദീകരിക്കുന്നത്.
മംഗളം വാരികയോട് കാലാരഞ്ജിനി വിശദീകരിക്കുന്നത് ഇങ്ങനെ- എനിക്കും ഉർവശിക്കുമിടയിലെ മെയിൻപാർട്ടാണ് ഇല്ലാതായത്. ഒരു കണ്ണി വേർപെട്ടതുപോലെ. കഴിഞ്ഞ ഡിസംബറിൽ തമിഴ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ചെന്നൈയിൽ വന്നപ്പോൾ എനിക്കൊപ്പമാണ് താമസിച്ചത്. ചെന്നൈയിൽ വരുമ്പോഴൊക്കെ എനിക്കൊപ്പമായിരിക്കും. ഞാനില്ലെങ്കിൽ ഉർവശിയുടെ വീട്ടിൽ. ജനുവരി 27ാം തീയതി തൃപ്പൂണിത്തുറയിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിട്ടാണ് ഹൈദരാബാദിലേക്ക് പോയത്. പോകുന്നതിന് തൊട്ടുമുമ്പ് അവൾ ഉർവശിയെ വിളിച്ചു.
''27 നുശേഷം നാലഞ്ചു ദിവസം ഞാൻ ഫ്രീയാണ്. ആ സമയത്ത് എല്ലാം മാറ്റിവച്ച് പൊന്നുണ്ണിയെയും കൂട്ടി ഇങ്ങോട്ടേക്ക് വാ. എനിക്ക് അവനൊപ്പം കുറച്ചുനാൾ കഴിയണം.'' ഉർവശിയുടെ കുഞ്ഞിനെ അത്രയ്ക്കിഷ്ടമായിരുന്നു. ഇഷാൻ പ്രജാപതി എന്നാണ് പേര്. ഉർവശിക്ക് 25ാം തീയതി തിരുവനന്തപുരത്ത് ചാനലിന്റെ ഷൂട്ടിംഗുണ്ട്. അതുകഴിഞ്ഞ് പിറ്റേ ദിവസം വീട്ടിലെത്താനായിരുന്നു അവളുടെ പ്ലാൻ. 25ന് അതിരാവിലെ ഡ്രസ്സുമെടുത്ത് തിരുവനന്തപുരത്ത് ഫ്‌ളൈറ്റ് ഇറങ്ങിയപ്പോൾ ആദ്യം കേട്ടത് കൽപ്പനയുടെ മരണവാർത്തയാണ്.
തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ പോകുമ്പോൾ കൽപ്പനയ്ക്ക് കൂട്ട് ഹെയർ ഡ്രസ്സർ നാഗമ്മയായിരുന്നു. എൺപത് വയസ്സ് കഴിഞ്ഞപ്പോൾ നാഗമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളായി. പിന്നീട് കലാമ്മയായി സന്തത സഹചാരി. ഹൈദരാബാദിലേക്ക് പോകുമ്പോഴും അവരായിരുന്നു കൂടെയുണ്ടായിരുന്നത്. എവിടെപ്പോയാലും സഹായിയെ സ്വന്തം മുറിയിലാണ് താമസിപ്പിക്കുക. രാത്രി ഒൻപതു മണിക്ക് മുറിയിലെത്തിയപ്പോൾ ആദ്യം വിളിച്ചത് അമ്മയെയാണ്. 'പൊടിമോൾ എപ്പഴാ വരുന്നത് അമ്മാ?'' മറ്റന്നാൾ രാവിലെ എത്തുമെന്ന് പറഞ്ഞപ്പോൾ സന്തോഷം.
''ഞാൻ നാളെ രാത്രിയോടെ എത്തും. മറ്റന്നാൾ ഒറ്റദിവസത്തെ വർക്കുണ്ട്. ഒരു മുറൈവന്ത് പാത്തായാ എന്ന സിനിമയിൽ ഉണ്ണിമുകുന്ദനൊപ്പം. അതുകഴിഞ്ഞാൽ ഫ്രീയാ. നാളെ ചോറും തൈരും അവിയലും ഉണ്ടാക്കിവയ്ക്കാൻ ശാന്തച്ചേച്ചിയോട് പറയണം.'' എന്നുപറഞ്ഞാണ് ഫോൺ വച്ചത്. എപ്പോഴും പ്രാർത്ഥിച്ചിട്ടേ ഉറങ്ങാൻ കിടക്കുകയുള്ളൂ. അമ്മ പഠിപ്പിച്ചുതന്ന മറ്റൊരു ശീലമാണത്. ഒമ്പതരയ്ക്ക് 108 ത്രയംബകവും ആയിരത്തൊന്ന് തവണ നമഃശ്ശിവായയും ചൊല്ലി. മന്ത്രം കൗണ്ട് ചെയ്യാനുള്ള ഉപകരണം കൈയിലുണ്ട്. മന്ത്രം ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും അർധരാത്രി കഴിഞ്ഞു. പിന്നീട് ടി.വി ഓൺ ചെയ്ത് സിനിമ കാണാനിരുന്നു. ആ സമയത്ത് കലാമ്മ ഇടപെട്ടു.
''അതിരാവിലെ ഷൂട്ടിംഗിന് പോകാനുള്ളതല്ലേ, വൈകി കിടന്നാൽ എഴുന്നേൽക്കാൻ പറ്റില്ലാമ്മാ. നേരത്തെ ഷൂട്ട് തീർത്തിട്ടുവേണ്ടേ ഉച്ചയ്ക്ക് എയർപോർട്ടിലെത്താൻ.'' കുറച്ചുനേരം ടി.വി കണ്ടതിനുശേഷം രണ്ടുപേരും ഒരുമിച്ച് കിടന്നുറങ്ങി. കലാമ്മ പുലർച്ചെ എഴുന്നേറ്റ് ക്ലോക്കിൽ നോക്കിയപ്പോൾ സമയം നാല് പത്തൊമ്പത്. ബാത്ത്‌റൂമിന്റെ ഡോർ തുറന്നപ്പോൾ കൽപ്പനയുടെ ചോദ്യംഎന്നാ കലാമ്മാ? ബാത്ത്‌റൂമിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ, കതകടയ്ക്ക് അല്ലെങ്കിൽ എ.സി. പോകും എന്ന മറുപടി. ഏറ്റവുമൊടുവിൽ പറഞ്ഞത് ഈ വാക്കുകളാണ്. ബാത്ത്‌റൂമിൽ പോയി വന്നതിനുശേഷം കലാമ്മ വീണ്ടും കൽപ്പനയ്‌ക്കൊപ്പം കിടന്നു. ആ സമയത്ത് ചെരിഞ്ഞുകിടക്കുകയായിരുന്നു കൽപ്പന. രാവിലെ അലാറം വച്ച് കലാമ്മ എഴുന്നേറ്റു.
അപ്പോഴും കിടപ്പിന്റെ സ്വഭാവം മാറിയിട്ടില്ല. റെഡിയായശേഷം വിളിക്കാമെന്ന് കരുതി അവർ കുളിക്കാൻ കയറി. അതുകഴിഞ്ഞ് ചായയുണ്ടാക്കിയ ശേഷം കൽപ്പനയെ വിളിച്ചു. അനക്കമില്ല. ശരീരം തണുത്തുറഞ്ഞിരിക്കുന്നു. എന്തോ പന്തികേട് തോന്നിയ കലാമ്മ ഉച്ചത്തിൽ നിലവിളിച്ചു. ഉടൻതന്നെ ഹോട്ടലിലെ ജീവനക്കാർ ഓടിയെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെതന്നെ മരിച്ചിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.-പ്രിയ സഹോദരിയുടെ മരണത്തെ കുറിച്ച് കലാരഞ്ജനി പറഞ്ഞു നിർത്തുന്നു.