നവംബർ നാലിന് ശനിയാഴ്ച ന്യൂ യോർക്കിൽ അരങ്ങേറുന്ന കലാവേദി കലോത്സവം 2017 പരിപാടിയുടെ ക്യാമ്പയിൻ കിക്കോഫ് ന്യൂ യോർക്കിലെ കേരള
കിച്ചൻ റസ്റ്റോറന്റിൽ വച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് ചെയർമാൻ കളത്തിൽ വർഗീസ് കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടർ ജോസ് ജേക്കബിന് ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു. കലാവേദി പ്രവർത്തകരടക്കം നിരവധി കലാസ്‌നേഹികൾ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ പിന്തുണ അറിയിച്ചു.

തിരുവനന്തപുരത്ത്, അരുവിക്കരയിൽ പ്രവർത്തിക്കുന്ന മിത്രനികേതൻ സ്‌കൂളിന് വായനശാല നിർമ്മിക്കുന്നതിന് ധനശേഖരണാർത്ഥമാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 2006 മുതൽ കലാവേദി നടത്തി വരുന്ന **ART 4 LIFE** എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഈ ലൈബ്രറിയുടെ നിർമ്മാണം. എല്ലാ സഹൃദയുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കലാവേദി അഭ്യർത്ഥിക്കുന്നു.