ടി സംവിധായകൻ സാജിദ് യഹിയക്കെതിരെ മോഷണക്കുറ്റത്തിന് ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പരാതി നൽകുമെന്ന് കഥാകൃത്ത് കലവൂർ രവികുമാർ. മോഷണകുറ്റം ആരോപിച്ചാണ് പരാതി നൽകുന്നതെന്ന് രവികുമാർ പറയുന്നു.

മോഹൻലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന തന്റെ കഥ സാജിദ് യഹിയ മോഷ്ടിച്ച് സിനിമയാക്കുന്നെന്നാണ് കലവൂർ രവികുമാർ ആരോപണം. പത്തുവർഷം വർഷം മുൻപാണ് കലവൂർ രവികുമാർ മോഹൻലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന പുസ്തകം പുറത്തിറക്കുന്നത്.

മോഹൻലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന തന്റെ കഥ സാജിദ് യഹിയ മോഷ്ടിച്ച് സിനിമയാക്കുന്നെന്നാണ് കലവൂർ രവികുമാറിന്റെ ആരോപണം. പത്തുവർഷം വർഷം മുൻപാണ് കലവൂർ രവികുമാർ മോഹൻലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന പുസ്തകം പുറത്തിറക്കുന്നത്.

തന്റെ കഥയെ ആസ്പദമാക്കി സിനിമ എടുക്കുമ്പോൾ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളൊന്നും സംവിധായകൻ ചെയ്തിട്ടില്ലെന്നും കേരളത്തിലെ പല എഴുത്തുകാരും ഈ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും കലവൂർ രവികുമാർ പറയുന്നു.

ഇന്ദ്രജിത്തിനെയും മഞ്ജുവാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി മോഹൻലാൽ എന്ന പേരിലാണ് സാജിദ് യഹിയ സിനിമ ഒരുക്കുന്നത്. ഇടിയാണ് സാജിദിന്റെ അവസാനം പുറത്തിറങ്ങിയത്. ജയസൂര്യ, ശിവദയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.