- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോഹൻലാലിനെ പേടി'യിൽ വിവാദം മുറുകുന്നു; ഫെഫ്കയ്ക്കു പരാതി നൽകുമെന്നു കലവൂർ രവികുമാർ; കഥ വേറെയാണെന്നു സംവിധായകൻ സാജിദ് യഹിയ
കൊച്ചി: സാജിദ് യഹിയയുടെ പുതിയ ചിത്രത്തിന്റെ പേരിലുള്ള വിവാദം കൊഴുക്കുന്നു. തന്റെ കഥ കോപ്പിയടിച്ചാണ് സാജിദ് ചിത്രമൊരുക്കുന്നതെന്ന് പരാതിപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ ഇക്കാര്യത്തിൽ ഫെഫ്കയ്ക്കു പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, കലവൂരിന്റെ കഥയല്ല തന്റേതെന്നാണ് സാജിദിന്റെ വാദം. ഭാര്യ മോഹൻലാലിന്റെ വലിയ ആരാധിക ആയതിനാൽ ഭർത്താവ് അനുഭവിക്കുന്ന പ്രശനങ്ങളാണ് കലവൂർ രവികുമാർ എഴുതിയ മോഹൻലാലിനെ എനിക്ക് പേടിയാണ് എന്ന ചെറുകഥയുടെ ഇതിവൃത്തം. തന്റെ ഈ കഥയാണ് ഇടി എന്ന സിനിമയുടെ സംവിധായകൻ സാജിദ് യഹിയ അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ എന്ന് ആരോപിച്ചുകൊണ്ട് കലവൂർ രവികുമാർ കഴിഞ്ഞ ദിവസമാണു രംഗത്തു വന്നത്. സാജിദ് യഹിയക്കെതിരെ ഫെഫ്കയിൽ പരാതി കൊടുത്തിട്ടുണ്ട്. തന്റെ കഥ തന്നെയാണ് സാജിദ് യഹിയ ചെയ്യാനിരിക്കുന്നത് എന്ന അഭിപ്രായത്തിലാണ് കലവൂർ രവികുമാർ. കഥയിൽ മോഹൻലാലിന്റെ ആരാധികയാണ് നായിക. ഇനി സാജിദിന്റെ കഥയുെട ആഖ്യാനം മാറ്റിയാലും മോഹൻലാലിന്റെ ആരാധികയായ ഭാര്യ ഇന്ന കഥാപാത്രത്തെ ഉപയോഗിച്ച് ഒരു സിനിമാ
കൊച്ചി: സാജിദ് യഹിയയുടെ പുതിയ ചിത്രത്തിന്റെ പേരിലുള്ള വിവാദം കൊഴുക്കുന്നു. തന്റെ കഥ കോപ്പിയടിച്ചാണ് സാജിദ് ചിത്രമൊരുക്കുന്നതെന്ന് പരാതിപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ ഇക്കാര്യത്തിൽ ഫെഫ്കയ്ക്കു പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, കലവൂരിന്റെ കഥയല്ല തന്റേതെന്നാണ് സാജിദിന്റെ വാദം.
ഭാര്യ മോഹൻലാലിന്റെ വലിയ ആരാധിക ആയതിനാൽ ഭർത്താവ് അനുഭവിക്കുന്ന പ്രശനങ്ങളാണ് കലവൂർ രവികുമാർ എഴുതിയ മോഹൻലാലിനെ എനിക്ക് പേടിയാണ് എന്ന ചെറുകഥയുടെ ഇതിവൃത്തം. തന്റെ ഈ കഥയാണ് ഇടി എന്ന സിനിമയുടെ സംവിധായകൻ സാജിദ് യഹിയ അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ എന്ന് ആരോപിച്ചുകൊണ്ട് കലവൂർ രവികുമാർ കഴിഞ്ഞ ദിവസമാണു രംഗത്തു വന്നത്.
സാജിദ് യഹിയക്കെതിരെ ഫെഫ്കയിൽ പരാതി കൊടുത്തിട്ടുണ്ട്. തന്റെ കഥ തന്നെയാണ് സാജിദ് യഹിയ ചെയ്യാനിരിക്കുന്നത് എന്ന അഭിപ്രായത്തിലാണ് കലവൂർ രവികുമാർ. കഥയിൽ മോഹൻലാലിന്റെ ആരാധികയാണ് നായിക. ഇനി സാജിദിന്റെ കഥയുെട ആഖ്യാനം മാറ്റിയാലും മോഹൻലാലിന്റെ ആരാധികയായ ഭാര്യ ഇന്ന കഥാപാത്രത്തെ ഉപയോഗിച്ച് ഒരു സിനിമാ ഭാവിയിൽ ചെയ്യാൻ കഴിയില്ലെന്നും കലവൂർ രവികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
സിനിമ ചെയ്യുമ്പോൾ മറ്റൊരാളുടെ കഥയ്ക്ക് കോപ്പി റൈറ്റ് വാങ്ങിക്കണമെന്ന നിയമമുണ്ട്. എന്നാൽ സാജിദ് യഹീയ തന്നോട് അനുവാദം വാങ്ങുകയോ കോപ്പിറൈറ്റ് വാങ്ങിയില്ലെന്നും കലവൂർ രവികുമാർ പറയുന്നു. ഞാൻ ഒരു മനുഷ്യനെ ഉപദ്രവിക്കുന്ന ആളല്ല. പക്ഷേ, അദ്ദേഹത്തിന് സിനിമ ചെയ്യുന്നതിനു മുമ്പ് കഥയുടെ അവകാശം സ്വന്തമാക്കാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഈയൊരു പ്രശ്നം ഒഴിവാക്കാമായിരുന്നെന്നും കലവൂർ പറഞ്ഞു.
ഞാൻ എഴുതിയ മോഹൻലാലിനെ എനിക്ക് പേടിയാണ് എന്ന കഥ ഒരിക്കൽ മോഹൻലാൽ തന്നെ വായിച്ചിരുന്നു. സാജിദ് യഹിയ ഒരുക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത് അവർക്കും തന്റെ കഥ താൻ വാട്സ് ആപ്പ് വഴി അയച്ചു കൊടുത്തു എന്നും രവികുമാർ പറഞ്ഞു. സിനിമയുമായി ബന്ധപെട്ടു ഫെഫ്ക അസോസിയേഷൻ മുൻപാകെ പരാതി കൊടുത്തിട്ടുണ്ടെന്നും നടപടികൾക്കായി കാത്തിരിക്കുകയാണെന്നും കലവൂർ പ്രതികരിച്ചു.
മോഹൻലാൽ എന്ന താത്കാലിക ടൈറ്റിൽ ഇട്ട് അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ കഥ സാജിദ് യഹിയയുടേതാണ്. മഞ്ജുവാര്യർ, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് മാദ്ധ്യമപ്രവർത്തകനായ സുനീഷ് വരനാട് ആണ്. കലവൂർ രവികുമാർ എഴുതിയ മോഹൻലാലിനെ എനിക്ക് പേടിയാണ് എന്ന ചെറുകഥയല്ല തങ്ങളുടെ സിനിമ എന്ന് സുനീഷ് വരനാട് പറഞ്ഞു.
സിനിമ 36 വർഷം മുൻപ് റിലീസ് ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ ഇറങ്ങിയസമയത്തു ജനിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് സിനിമയ്ക്ക് ഇതിവൃത്തം. പിന്നീട് ഈ പെൺകുട്ടിയുടെ ജീവിതത്തിലെ ബാല്യവും, കൗമാരവും, യൗവനവും മോഹൻലാൽ ചിത്രങ്ങളിലെ കഥാപാത്രങ്ങളി ലൂടെയാണ് ഞങ്ങൾ പറയാൻ ശ്രമിക്കുന്നതെന്നും സിനിമക്ക് സുനീഷ് വാരനാട് പറഞ്ഞു.
വർഷങ്ങളായുള്ള അനുഭവങ്ങൾ കൊണ്ടാണ് ഞാൻ ഈ കഥ പൂർത്തിയാക്കിയിരിക്കുന്നത്. കലവൂർ രവികുമാർ പറഞ്ഞു. ഫെഫ്കയുടെ റൈറ്റേഴ്സ് യൂണിയൻ ഇതിൽ നടപടി എടുക്കാൻ ബാധ്യസ്ഥർ ആണെന്നും ഉചിതമായ നടപടികൾ പ്രതീക്ഷിക്കുന്നു. കലവൂർ രവികുമാർ കൂട്ടിച്ചേർത്തു.
മോഹൻലാൽ എന്ന താത്കാലിക ടൈറ്റിൽ ആണ് ഇപ്പോൾ ചിത്രത്തിന് ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മോഹൻലാലിന് വായിക്കാനായി കൊടുത്തിട്ടുണ്ടെന്നും സുനീഷ് പറഞ്ഞു. എന്തായാലും ചിത്രവുമായി മുന്നോട്ട് .പോകാനാണ് ഉദ്ദേശിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിലും ഇടിയിലും പൊലീസ് ആണ് നായകൻ. എന്നാൽ അത് രണ്ടു സിനിമകൾ ആണ് രണ്ടു കഥകളുമാണ്- സുനീഷ് വരനാട് പറഞ്ഞു.