കൊച്ചി: ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് പാടിയ പാട്ട് വൈറലാവുന്നു. നടൻ മുകേഷിന്റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷൻ സോങാണ് ദുൽഖറും ഗ്രിഗറിയും ചേർന്ന് പാടിയിരിക്കുന്നത്.

രാജേഷ് നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രകാശ് അലക്സാണ്. ലിങ്കു അബ്രഹാമിന്റെതാണ് വരികൾ. യൂട്യൂബ് ടെൻഡിങ്ങിൽ നാലാം സ്ഥാനത്താണ് ദുൽഖറിന്റെയും ഗ്രിഗറിയുടെയും ഈ ഗാനം.