- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസികാര്യ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം; കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്
കൽബ: പ്രവാസികാര്യ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തെയ്യാറാവണമെന്നും സംസ്ഥാന സർക്കാരിന്റ 'കോൺട്രിബൂട്ടറി' പ്രവാസിപെൻഷൻ മിനിമം 5000 രൂപയായി ഉയർത്തണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ക്ലബ്ബും പ്രവാസി ഇന്ത്യയും ചേർന്ന് നടത്തിയ നോർക്ക രെജിസ്‌ട്രേഷൻ കാർഡുകളുടെ വിതരണം ഉൽഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിന് ശേഷമാണ് കാർഡുകൾ ലഭിച്ചു തുടങ്ങിയത്. ഇപ്പോഴും മുഴുവനായി ലഭിച്ചിട്ടില്ല. നോർക്കയിൽ വേണ്ടത്ര ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. പല പ്രഖ്യാപനങ്ങളും പലയിടത്തും നടത്തുണ്ടെങ്കിലും ഒന്നും തന്നെ നടപ്പാക്കാൻ സർക്കാരിനാവുന്നില്ലന്നും അദ്ദേഹം പറഞ്ഞു. അഷ്റഫ് സൈനുദ്ധീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതവും അഹമ്മദ് കബീർ രിഫായി നന്ദിയും രേഖപ്പെടുത്തി. ആന്റണി സി എക്‌സ് , ശംസുദ്ധീൻ, മുഹമ്മദ് റഫീഖ് അബ്ദുൽ അസീസ് , കെ എൽ ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.
കൽബ: പ്രവാസികാര്യ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തെയ്യാറാവണമെന്നും സംസ്ഥാന സർക്കാരിന്റ 'കോൺട്രിബൂട്ടറി' പ്രവാസിപെൻഷൻ മിനിമം 5000 രൂപയായി ഉയർത്തണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു.
ക്ലബ്ബും പ്രവാസി ഇന്ത്യയും ചേർന്ന് നടത്തിയ നോർക്ക രെജിസ്‌ട്രേഷൻ കാർഡുകളുടെ വിതരണം ഉൽഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിന് ശേഷമാണ് കാർഡുകൾ ലഭിച്ചു തുടങ്ങിയത്. ഇപ്പോഴും മുഴുവനായി ലഭിച്ചിട്ടില്ല. നോർക്കയിൽ വേണ്ടത്ര ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.
പല പ്രഖ്യാപനങ്ങളും പലയിടത്തും നടത്തുണ്ടെങ്കിലും ഒന്നും തന്നെ നടപ്പാക്കാൻ സർക്കാരിനാവുന്നില്ലന്നും അദ്ദേഹം പറഞ്ഞു. അഷ്റഫ് സൈനുദ്ധീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതവും അഹമ്മദ് കബീർ രിഫായി നന്ദിയും രേഖപ്പെടുത്തി. ആന്റണി സി എക്‌സ് , ശംസുദ്ധീൻ, മുഹമ്മദ് റഫീഖ് അബ്ദുൽ അസീസ് , കെ എൽ ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.