കൽബ (ഷാർജ ): കൽബ ഇന്ത്യൻ സോഷ്യൽആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ പുതിയ പ്രസിഡണ്ടായി എൻ എം അബ്ദുൽ സമദിനയും,ജനറൽ സെക്രടറിയായി കെ സി അബുബക്കറിനെയും ഐക്യകണ്ടേന തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് , ടി പി മോഹൻദാസ് വി ഡി മുരളീധരൻ ജോയിന്റ് സെക്രടറി. ആന്റണി സി എക്‌സ് ട്രഷറർ, ജോൺസൻ എഎം ഓഡിറ്റർ, സൈനുദ്ധീൻ പി എം സുബൈർ കെ എന്നിവർ സ്പോർട്സ്- ആർട്‌സ് എന്നിവയുട്ടെ സെക്രടറിമാർ.

അബ്ദുൽ സമദ് ആദ്യമായാണ് പ്രസിഡന്റ് ആകുന്നത്.ഫുജൈറയിലെ ഇൻകാസ് പ്രസിഡന്റ് കൂടിയായ കെ സി അബുബക്കർ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനാണ്. വർഷങ്ങളായി ക്ലബ്ബിന്റെ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.

ശിവദാസൻ, അബ്ദുൽ കലാം, മുജീബ് കക്കട്ടിൽ, നിസാർ അഹമദ് , അഹമ്മദ് അജ്മൽ,അഷ്റഫ് വി ,ബാബു ഗോപി അഷ്റഫ് പൊന്നാനി ,സമ്പത്ത്കുമാർ , ജെയിംസ് കെ എൽ വി കെ ആന്റോ, അബിൻ മുഹമ്മദ് ശാഫി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞ്ടുത്തു. കഴിഞ്ഞ ദിവസംപുതിയ കമ്മറ്റി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു.

മുപ്പതു വർഷമായി സാമൂഹ്യ സാസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ക്ലബ്ബ് പ്രദേശത്തെ തന്നെ ആദ്യത്തെ അംഗീകൃത ഇന്ത്യൻ സംഘടനയാണ്. ഒരു വർഷക്കാലത്തെ പരിപാടികൾ പ്രഖ്യാപിച്ചു കൊണ്ട് പവിഴ ജൂബിലി വർഷം ആഘോഷിച്ചു വരികയാണ്.