കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് മുപ്പത്തി ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് എൻ എം അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ഉൽഘടനം ചെയ്തു.

ടി പി മോഹൻ ദാസ് , വി ഡി മുരളീധരൻ, ആന്റണി സി എക്‌സ്, സുബൈർ , അഷ്റഫ് , അൽ നെഹ്‌റ അൽ ഫുറാത് മാനേജിങ് ഡയറക്ടർ ആരിഫ് ഹംസ, കോസ്മോ ട്രാവൽസ് ഏരിയ മാനേജർ അബ്ദുൽ ലത്തീഫ്, അൽ ശത്ത ഓട്ടോ മെയ്ന്റനൻസ് മാനേജിങ് ഡയറക്ടർ സജി പങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട്, ദേവിക, സമീർ ചാവക്കാട്, നിയാസ് നിച്ചു , കമറുദ്ധീൻ, സിറാജ് , മനോജ് തുടങ്ങിയവർ നയിച്ച ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്നു നടന്ന റാഫിൾ ഡ്രോയിൽ എയർ ടിക്കറ്റു, എൽ ഇ ഡി ടി വി, ഷുഗർ മോണിറ്റർ, തുടങ്ങി നിരവധി കൈ നിറയെ സമ്മാനങ്ങളുമായാണ് സദസ്സ് പിരിഞ്ഞു പോയത്. മഹാത്മാ ഗാന്ധിയുടെ 150 മാത് ജന്മവാർഷി കത്തോടനുനുബന്ധിച്ചു ക്ലബ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സിർട്ടിഫിക്കറ്റ് കാലും ചടങ്ങിൽ വിതരണം ചെയ്തു. അഹമ്മദ് അജ്മൽ, അഷ്റഫ് പൊന്നാനി, ആന്റോ വി കെ, ജെയിംസ്, സമ്പത് കുമാർ, സൈനുദ്ധീൻ, മുജീബ് കെ പി, ജോൺസൺ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.