ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് ഓപ്പൺ ഷട്ടിൽ ഷട്ടിൽ ടൂർണമെന്റിന് വർണാഭമായ തുടക്കം. സെക്രട്ടറി കെ സിഅബൂബക്കർ ഉത്ഘാടനം നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് ടി പി മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ നാട്ടിക സ്വാഗതം ആശംസിച്ചു. വിവിധ വിഭാഗങ്ങളിലായി മുപ്പതിലധികം ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ ഒരാഴ്ച നിൽക്കും. ജനുവരി നാലിന് നടക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷ ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ക്ലബ് ട്രഷറർ വി ഡി മുരളീധരൻ, ജോയിന്റ് സെക്രട്ടറി ആന്റണി സി എക്‌സ് , അഷ്റഫ് വി, സുബൈർ കെ , മുജീബ് കെ പി , അജ്മൽ, സമ്പത് കുമാർ, ബാബു ഗോപി, തുടങ്ങിയവർ പങ്കെടുത്തു.