കൽബ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ വിഭാഗം സംഘടിപ്പിച്ച രചന പഠന ക്യാമ്പിനു വൻ പ്രതികരണം. നൂറുകണക്കിന് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. അനു കൃഷ്ണൻ , സിബി കെ കെ എന്നിവർ ക്ലാസ് എടുത്തു.

ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു. വി ഡി മുരളിധരൻ , ആന്റണി സി എക്‌സ്, സുബൈർ എടത്തനാട്ടുകര , മുജീബ് കക്കട്ടിൽ, സമ്പത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ക്യാമ്പ് നൽകിയത്. തുടർന്ന് ഇത്തരത്തിൽ ക്രിയാത്മകമായ പഠന ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.